നടി ഹിമയെ അപമാനിച്ച സംഭവം: പൊലീസുകാര്‍ക്ക് വീഴ്ച പറ്റി
കൊല്ലം: ചലച്ചിത്ര നടിയും നാടകപ്രവര്‍ത്തകയുമായ ഹിമ ശങ്കറിനെയും സുഹൃത്ത് ശ്രീറാമിനെയും കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പൊലീസിന് വീഴ്ചപറ്റിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായ മോശമായ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എസ് പി ലാല്‍ജി സിറ്റി പൊലീസ് കമ്മീഷണര്‍ ദേവേഷ് കുമാര്‍ ബഹ്‌റയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊലീസുകാര്‍ ജോലി ചെയ്യുന്നതിന് പകരം ഇവരോട് അപക്വമായി രീതിയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്തു. രാത്രിയിലെ പരിശോധനയിലും ചോദ്യം ചെയ്യലിലും തെറ്റില്ലെങ്കിലും ഇത്തരത്തില്‍ പ്രകോപിതരാകാന്‍ പാടില്ലായിരുന്നു. രേഖകള്‍ പരിശോധിച്ച ശേഷം വിട്ടയക്കാമായിരുന്നു. സംഭവത്തെ ഗൗരവമായി കണ്ട് കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

രാത്രി ബൈക്കില്‍ നാടക ക്യാമ്പിലേക്ക് പോകുമ്പോഴാണ് ഹിമയെയും ശ്രീറാമിനെയും പൊലീസ് അനാവശ്യമായി തടഞ്ഞു നിര്‍ത്തി പരിശോധിച്ചത്. രണ്ടു തവണയാണ് പരിശോധന നടത്തിയത്. കാര്യം പറഞ്ഞ് മനസ്സിലാക്കാനുള്ള സാവകാശം പോലും നല്‍കാതെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ഇരുവരും പരസ്പരം സംസാരിക്കാതിരിക്കാന്‍ രണ്ട് സെല്ലുകളിലായാണ് പാര്‍പ്പിച്ചത്.
അതിനിടയില്‍ ശ്രീറാമിന്റെ ബന്ധുക്കള്‍ വന്ന് കാര്യം ബോധിപ്പിച്ച് വിട്ടയക്കണമെന്ന് പറഞ്ഞെങ്കിലും പൊലീസുകാര്‍ പിന്മാറിയില്ല. നേരം പുലരുവോളം ഹിമയെയും സുഹൃത്തിനെയും പൊലീസ് സ്റ്റേഷനിലിരുത്തി. ഒടുവില്‍ രാവിലെ ഒമ്പതരയോടെ എസ് ഐ എത്തിയതിന് ശേഷം ഒരു പെറ്റിക്കേസ്‌പോലും എടുക്കാതെയാണ് ഇരുവരെയും വിട്ടയച്ചത്. രാത്രി ഒരു മണിവരെ ആരെയും പരിശോധിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശമുണ്ടെന്നായിരുന്നു പൊലീസുകാരുടെ വാദം.












Click it and Unblock the Notifications