കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനീബ് റിമാന്റിലാണ്; പക്ഷേ മൊബൈല്‍ ഇപ്പോഴും പോലീസ് ഉപയോഗിയ്ക്കുന്നു?

Google Oneindia Malayalam News

കോഴിക്കോട്: ഞാറ്റുവേല നടത്തിയ ചുംബനത്തെരുവ് സമരത്തിനിടെ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ അനീബ് ഇപ്പോള്‍ റിമാന്റിലാണ്. സമരത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ബാക്കിയെല്ലാവരേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടപ്പോള്‍ അനീബിനെതിരെ മാത്രം ഗുരുതരമായ വകുപ്പുകള്‍ പോലീസ് ചുമത്തുകയായിരുന്നു.

റിമാന്റ് ചെയ്യപ്പെട്ട അനീബിന്റെ മൊബൈല്‍ ഫോണ്‍ ഇപ്പോഴും പോലീസ് ഉപയോഗിയ്ക്കുന്നതായാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. അനീബിന്റെ മൊബൈല്‍ ഫോണിലെ വാട്‌സ് ആപ്പ് അക്കൗണ്ട് ഇപ്പോഴും ഉപയോഗത്തിലാണെന്ന് ഭാര്യ നസീബയാണ് പരാതിപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ച് ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Aneeb

തേജസ് പത്രത്തിലെ റിപ്പോര്‍ട്ടര്‍ ആയ അനീബ് ചുംബനത്തെരുവ് സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു. കവിയും വികലാംഗനും ആയ അജിത്ത് പച്ചാടനെ ഹനുമാന്‍ ലേനാ പ്രവര്‍ത്തകര്‍ മര്‍ദ്ദിയ്ക്കുന്നത് തടയാന്‍ ശ്രമിയ്ക്കുകയായിരുന്നു അനീബ് എന്നാണ് പറയുന്നത്. ഇതിനിടെ മഫ്തിയിലുള്ള ഒരു പോലീസുകാരുമായി സംഘര്‍ഷം ഉണ്ടായി.

പോലീസിനെ മര്‍ദ്ദിച്ചു എന്ന കുറ്റം ചുമത്തിയാണ് അനീബിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പോലീസ് സ്‌റ്റേഷനിലെ കുളിമുറിയില്‍ വച്ച് പോലീസുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് അനീസ് ഉന്നയിക്കുന്ന ആരോപണം. ഈ സമയം ഹനുമാന്‍ സേനപ്രവര്‍ത്തകര്‍ പോലീസിന് ജയ് വിളിച്ചു എന്നും ആരോപണം ഉണ്ട്.

അറസ്റ്റ് ചെയ്യപ്പെട്ട ഞാറ്റുവേല പ്രവര്‍ത്തകരോട് പോലീസ് മോശമായാണ് പെരുമാറിയതെന്ന് ആരോപണം ഉണ്ട്. അതേ സമയം ഹനുമാന്‍ സേനക്കാരോട് പോലീസ് അനുകമ്പ കാണിച്ചു എന്നും പറയുന്നു.

English summary
Kozhikkode Chumbana Theruve controversy: Police Misused Aneeb's Mobile Phone, Complaint by his wife.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X