കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കാള്‍മി പ്ലീസ്' കണ്ട് ലഡുപൊട്ടി; ഫോണെടുത്ത ഡിജിപിക്ക് ചീത്തവിളി !!!

  • By Vishnu
Google Oneindia Malayalam News

കണ്ണൂര്‍: ട്രെയിനിലെ ടോയ്‌ലറ്റുകളിലും പൊതു ടോയ്‌ലറ്റുകളിലുമെല്ലാം ചിത്രരചന നടത്തുന്ന കലാകാരന്‍മാരുടെ നാടാണ് നമ്മുടേത്. സ്ത്രീകളും കുട്ടികളുമെല്ലാം സഞ്ചരിക്കുന്ന ട്രെയിനിലെ ചില കലാസൃഷ്ടികള്‍ കണ്ടാല്‍ പിന്നെ തീവണ്ടിയാത്ര വേണ്ടെന്ന് വയ്ക്കും. ചിലരാവട്ടെ സ്ത്രീകളുടെയും മറ്റും ഫോണ്‍ നമ്പര്‍ കുറിച്ച് വയ്ക്കും.

ഇത്രയും മോശപ്പെട്ട കള്‍ച്ചറുള്ള ഒരു വിഭാഗം മലയാളികള്‍ മാത്രമായിരിക്കും. ഇങ്ങനെ ഫോണ്‍ നമ്പറുകളും ചിത്രങ്ങളും വരച്ച് വയ്ക്കുന്നവര്‍ ചിലപ്പോള്‍ പിടിയിലാകും. ചില നമ്പുറുകളിലേക്ക് വിളിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയും കിട്ടിയിട്ടുണ്ട്. കണ്ണൂരില്‍ ഒരു യാവാവിന് മദ്യ ലഹരിയില്‍ അവലിയൊരു അബദ്ധം പറ്റി. കടയില്‍ നിന്ന് കിട്ടിയ നോട്ടില്‍ കാള്‍ മി എന്ന് പറഞ്ഞ് ഒരു നമ്പര്‍. മനസില്‍ നൂറ് ലഡു ഒരുമിച്ച് പൊട്ടിയ യുവാവ് നമ്പറില്‍ വിളിച്ചു. അപ്പുറത്ത് ഡിഡിപി!!! പിന്നെന്ത് സംഭവിച്ചെന്നറിയേണ്ടേ...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

പ്ലീസ് കാള്‍ മി

പ്ലീസ് കാള്‍ മി

കടയില്‍ നിന്ന് കിട്ടിയ നോട്ടില്‍ കുറിച്ചിട്ട നമ്പറാണ് കണ്ണൂര്‍ വളപട്ടണം സ്വദേശിക്ക് വിനയായത്. പ്ലീസ് കാള്‍ മി എന്ന് കണ്ട് ഇയാള്‍ വിളിച്ചത് ഡിജിപിയെ

ചീത്തവിളി

ചീത്തവിളി

ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കാണ് കോള്‍ പോയത്. ആരാണെന്നൊന്നും നോക്കാതെ മദ്യപാനി കണ്ണുപൊട്ടുന്ന ചീത്ത വിളിക്കുകയായിരുന്നുവത്രേ.

വിശ്വസിച്ചില്ല

വിശ്വസിച്ചില്ല

ഡിജിപിയാണെന്ന് പറഞ്ഞിട്ടും മദ്യപാനിയായ യുവാവ് ചീത്തവിളി നിര്‍ത്തിയില്ല, മാത്രമല്ല നാല് ചീത്ത കൂടുതല്‍ വിളിച്ചെന്നാണ് പോലീസ് പറയുന്നത്.

അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ പറ്റിപ്പോയ അബദ്ധമാണെന്ന് പറഞ്ഞതിനാല്‍ ഇയാളെ പിന്നീട് വിട്ടയച്ചു.

English summary
A Kannur native was nabbed by police for abused the State police chief via phone. He was drunk when he was making the call.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X