കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടി കഥാപാത്രത്തെ ഓര്‍മിപ്പിച്ച കള്ളന്‍; മന്ത്രിയെയും ആളൂരിനെയും വിറപ്പിച്ചു, വിലസിയത് 10 മാസം

വാര്‍ത്തയില്‍ നിറഞ്ഞതോടെ ഇതൊരു തൊഴിലാക്കാന്‍ തീരുമാനിച്ചു. മോഷണ ശേഷം ഭിത്തികളില്‍ എഴുതി വയ്ക്കാന്‍ തുടങ്ങിയതും പിന്നീടാണ്.

  • By Ashif
Google Oneindia Malayalam News

തൃശൂര്‍: കഴിഞ്ഞ പത്ത് മാസമായി ജില്ലയിലെ വിവിധ മേഖലകളില്‍ മോഷണം നടത്തി പോലീസിനെ വെല്ലുവിളിച്ച് നടക്കുന്നു ഒരു കള്ളന്‍. പ്രമുഖരുടെ വീട്ടില്‍ മോഷണം നടത്തിയ ശേഷം പോലീസിനെ വെല്ലുവിളിച്ച് എഴുതിവച്ചു പോകുന്ന കള്ളന്‍ അധികൃതര്‍ക്ക് വല്ലാത്ത തലവേദനയായിരുന്നു. ഒടുവില്‍ വടക്കാഞ്ചേരി വച്ച് പിടിയിലായതോടെയാണ് കള്ളനെ നാട്ടുകാര്‍ തിരിച്ചറിഞ്ഞത്.

കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രമുണ്ട്; ഞെട്ടുന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി, എല്ലാത്തിനും മറകൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രമുണ്ട്; ഞെട്ടുന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി, എല്ലാത്തിനും മറ

മമ്മൂട്ടിയുടെ കളിക്കളം സിനിമയിലെ പോലെ പോലീസിനെ അറിയിച്ചും വെല്ലുവിളിച്ചും നടക്കുന്ന മോഷണ പരമ്പരകള്‍ക്കാണ് തൃശൂര്‍ കഴിഞ്ഞ കുറച്ചുനാളുകളായി സാക്ഷ്യം വഹിച്ചിരുന്നത്. മോഷണം നടത്തിയ ശേഷം പോലീസിനെ വെല്ലുവിളിക്കുന്നതാണ് ഈ 'വിദഗ്ധനായ'കള്ളന്റെ രീതി. ഒടുവില്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടിച്ചപ്പോഴാണ് കള്ളനെ തിരിച്ചറിഞ്ഞത്. എല്ലാവര്‍ക്കും പച്ചവെള്ളം പോലെ അറിയുന്ന സുരേഷ് ബാബു.

തെക്കുംകരയില്‍ രാത്രി

തെക്കുംകരയില്‍ രാത്രി

വടക്കാംഞ്ചേരി തെക്കുംകരയില്‍ രാത്രി മോഷണ ശ്രമത്തിനിടെയാണ് സുരേഷ് ബാബു കുടുങ്ങിയത്. വീടിന്റെ പിന്‍വാതിലിലൂടെ കയറിയ കള്ളനെ വീട്ടമ്മ കണ്ടു. നിലവിളിച്ചതോടെ കള്ളന്‍ ഇറങ്ങിയോടി.

നാട്ടുകാര്‍ ഓടികൂടി

നാട്ടുകാര്‍ ഓടികൂടി

എങ്കിലും വീട്ടമ്മ കള്ളനെ കണ്ടിരുന്നു. സുരേഷ് ബാബുവിന്റെ പോലെയുള്ള വ്യക്തി. നാട്ടുകാര്‍ ഓടികൂടി തിരച്ചില്‍ തുടങ്ങി. ഈ സമയം കള്ളന്‍ വയലിലൂടെ ഓടി മറഞ്ഞു.

തൊട്ടുപിന്നാലെ പോലീസ്

തൊട്ടുപിന്നാലെ പോലീസ്

തൊട്ടുപിന്നാലെ പോലീസ് എത്തി. വീട്ടമ്മ അപ്പോഴും പറഞ്ഞു സുരേഷ് ബാബുവിന്റെ പോലെയുള്ള വ്യക്തിയാണെന്ന്. തിരച്ചില്‍ ഊര്‍ജിതമാക്കിയപ്പോഴാണ് ഒരു ബൈക്ക് ആളൊഴിഞ്ഞ സ്ഥലത്ത് ശ്രദ്ധയില്‍പ്പെട്ടത്.

സുരേഷ് ബാബുവിന്റേത് തന്നെ

സുരേഷ് ബാബുവിന്റേത് തന്നെ

പോലീസ് ബൈക്ക് പരിശോധിച്ചു. ആ ബൈക്കും സുരേഷ് ബാബുവിന്റേത് തന്നെ. വീട്ടമ്മയുടെ മൊഴി പോലീസ് മുഖവിലക്കെടുത്തു. ഉടനെ സുരേഷ് ബാബുവിന്റെ വീട്ടിലേക്ക് തിരിച്ചു.

ശരീരത്തില്‍ ചെളി

ശരീരത്തില്‍ ചെളി

വീട്ടില്‍ സുരേഷ് ബാബു ഇല്ലായിരുന്നു. പുറത്തുപോയെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. തിരിച്ചുപോരുമ്പോഴതാ പോലീസിന് മുന്നിലേക്ക് സുരേഷ് ബാബു വരുന്നു. ശരീരത്തില്‍ ചെളി. പാടത്തു വീണപ്പോള്‍ സംഭവിച്ചതാ. വൃത്തിയാക്കാനാണ് വീട്ടിലേക്ക് വന്നത്.

കഴിവുള്ള കള്ളന്‍

കഴിവുള്ള കള്ളന്‍

എത്ര കാവലിരുന്നാലും വലകള്‍ പൊട്ടിച്ചുപോകാന്‍ കഴിവുള്ള കള്ളന്‍ പോലീസിന് സൃഷ്ടിച്ച തലവേദന ചില്ലറയൊന്നുമല്ല. കഴിഞ്ഞ പത്ത് മാസം പോലീസിനെ വിറപ്പിക്കുകയായിരുന്നു കള്ളന്‍. പ്രമുഖരുടെ വീടുകളില്‍ വരെ മോഷണവും മോഷണ ശ്രമവും നടന്നതോടെ പോലീസിന് വന്‍ തിരിച്ചടിയായിരുന്നു.

കള്ളന്റെ വക ഒരു വെല്ലുവിളി

കള്ളന്റെ വക ഒരു വെല്ലുവിളി

മോഷണം നടത്തിയ വീടുകളില്‍ കള്ളന്റെ വക ഒരു വെല്ലുവിളിയും ഉണ്ടായിരുന്നു. ധൈര്യമുണ്ടെങ്കില്‍ പിടിക്കെടാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറേ, വലിയ ആളാണെന്ന് പറഞ്ഞ് നടന്നാല്‍ പോര. സിഐക്ക് എന്നെ തൊടാന്‍ പോലും പറ്റില്ല- ഇതായിരുന്നു വെല്ലുവിളി.

മന്ത്രിയുടെ വീട്ടിലെ കവര്‍ച്ച

മന്ത്രിയുടെ വീട്ടിലെ കവര്‍ച്ച

മന്ത്രി എസി മൊയ്തീന്റെ വീട്ടിലെ കവര്‍ച്ചയ്ക്ക് ശ്രമം നടത്തിയത് ഇതേ കള്ളനാണെന്നാണ് പോലീസ് പറയുന്നത്. അഭിഭാഷകന്‍ ബിഎ ആളൂരിന്റെ സഹോദരിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയതും ഇയാള്‍ തന്നെയാണത്രെ.

മെക്കാനിക്കും അഭ്യാസിയും

മെക്കാനിക്കും അഭ്യാസിയും

എസി മെക്കാനിക്കായിരുന്നു സുരേഷ് ബാബു. വേഗത്തില്‍ പണമുണ്ടാക്കാനാണ് മോഷണം ഒരു മാര്‍ഗമാക്കിയത്. നല്ല കളരി അഭ്യാസി കൂടിയാണ് ഈ പ്രമുഖ കള്ളന്‍. മന്ത്രിയുടെ വീട്ടില്‍ കയറിയെങ്കിലും കള്ളന് മോഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. പോലീസ് അവിചാരിതമായി എത്തിയതോടെ രക്ഷപ്പെടുകയായിരുന്നു.

ആളില്ലാത്ത വീടുകള്‍

ആളില്ലാത്ത വീടുകള്‍

മന്ത്രിയും കുടുംബവും വീട്ടില്‍ ഇല്ലാത്ത സമയം നോക്കി വന്നതായിരുന്നു കള്ളന്‍. സുരേഷ് ബാബുവിന്റെ മോഷണ രീതിയും അത് തന്നെ. ആളില്ലാത്ത വീടുകളോടായിരുന്നു ഇയാള്‍ക്ക് പ്രിയം.

വന്‍ വാര്‍ത്തയായി

വന്‍ വാര്‍ത്തയായി

മന്ത്രിയുടെ വീട്ടില്‍ കവര്‍ച്ചാശ്രമം നടന്നത് വന്‍ വാര്‍ത്തയായി. മന്ത്രിയും കുടുംബവും തലസ്ഥാനത്തേക്ക് പോയപ്പാഴായിരുന്നു സംഭവം. തിരിച്ചുവരുന്നതിന് തൊട്ടുമുമ്പുള്ള ദിവസം പോലീസ് പരിശോധനയ്ക്ക് വേണ്ടി വന്നതാണ് കവര്‍ച്ച നടക്കാതെ പോയത്.

പോലീസിന് ആശ്വാസം

പോലീസിന് ആശ്വാസം

വാര്‍ത്തയില്‍ നിറഞ്ഞതോടെ ഇതൊരു തൊഴിലാക്കാന്‍ തീരുമാനിച്ചു. മോഷണ ശേഷം ഭിത്തികളില്‍ എഴുതി വയ്ക്കാന്‍ തുടങ്ങിയതും പിന്നീടാണ്. സിഐക്ക് വെല്ലുവിളിയായ കള്ളന്‍ ഒടുവില്‍ കൈയോടെ പിടിയിലായപ്പോള്‍ ഇനി മോഷണം നടക്കില്ലെന്ന ആശ്വാസത്തിലാണ് പോലീസ്.

English summary
Police arrested Thief at Thrissur after ten Months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X