കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' 4 യുവനടന്മാർ ഇടപാടുകാർ', നിശാ പാർട്ടിയിൽ ലഹരി എത്തിച്ചത് നൈജീരിയക്കാരൻ, പോലീസ് മൊഴി മുക്കി

Google Oneindia Malayalam News

കൊച്ചി: ഷെയ്ൻ നിഗവും സിനിമാ നിർമാതാക്കളും തമ്മിലുള്ള തർക്കങ്ങൾ മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് ചെന്നുനിൽക്കുന്നത്. സിനിമാ സെറ്റുകളിൽ വ്യാപകമായി ലഹരി മരുന്നിന്റെ ഉപയോഗം നടക്കുന്നുണ്ടെന്നും പല യുവനടന്മാരും ലഹരിക്ക് അടിമകളാണെന്നുമുള്ള നിർമാതാക്കളുടെ ആരോപണം ശരിവെച്ച് മലയാള സിനിമയിലെ തന്നെ ചില പ്രമുഖ നടന്മാരും സംവിധായകരും രംഗത്ത് എത്തിയിട്ടുണ്ട്.

പുതുമുഖ നടിയെ പോലീസ് കണ്ടെത്തിയത് നഗ്നയായ നിലയില്‍; സിനിമ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകംപുതുമുഖ നടിയെ പോലീസ് കണ്ടെത്തിയത് നഗ്നയായ നിലയില്‍; സിനിമ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകം

സിനിമാ പ്രവർത്തകർക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് മുമ്പും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ അറസ്റ്റ് ചെയ്യപ്പെട്ട നൈജീരിയൻ സ്വദേശിയുടെ മൊഴി പോലീസ് മറച്ചുവെച്ചെന്നാണ് പുതിയ ആരോപണം. മലയാള സിനിമയിലെ പല പ്രമുഖരുടെയും പേരുകൾ ഇയാൾ പോലീസിനോട് പറഞ്ഞിരുന്നതായാണ് സൂചന.

മൊഴി മുക്കി

മൊഴി മുക്കി

നിശാ പാർട്ടിക്കിടെ ലഹരി മരുന്നുമായി അറസ്റ്റിലായ കേസിലെ മുഖ്യകണ്ണിയാണ് നൈജീരിയ സ്വദേശിയായ ഒക്കാവോ ഷിഗോസി കോളിൻസ്. പോലീസ് പിടിയിലായ ഇയാൾ ചോദ്യം ചെയ്യലിൽ നൽകിയ മൊഴികൾ പോലീസ് മുക്കുകയായിരുന്നുവെന്നാണ് ആരോപണം. മലയാള സിനിമയിലെ നാല് യുവനടന്മാരും 2 സംവിധായകരും 2 യുവ നിർമാതാക്കളും തന്റെ ഇടപാടുകാരാണ് എന്നായിരുന്നു കോളിൻസിന്റെ വെളിപ്പെടുത്തലെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

 ഗോവയിൽ നിന്നും

ഗോവയിൽ നിന്നും

2015 ജനുവരിയിലാണ് 31നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിശാ പാർട്ടിക്കിടെ ലഹരി ഉപയോഗത്തിന്റെ പേരിൽ ചലച്ചിത്ര പ്രവർത്തകർ അറസ്റ്റിലാവുകയായിരുന്നു. ഗോവയിൽ നിന്നും കൊച്ചിയിലേക്ക് ലഹരി എത്തിച്ചത് കോളിൻസാണെന്ന് വ്യക്തമാവുകയായിരുന്നു. ഗോവ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.

തിരിമറി നടന്നു

തിരിമറി നടന്നു

അറസ്റ്റിലായ ചലച്ചിത്ര പ്രവർത്തകരുടെ രക്ത സാംപിൾ പരിശോധനാ ഫലത്തിലും അട്ടിമറി നടന്നതായും ആരോപണം ഉയർന്നിരുന്നു. പാർട്ടി നടന്ന കടവന്ത്രയിലെ അപാർട്മെന്റിൽ കണ്ടെത്തിയ പൊടി കൊക്കെയ്നാണെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ അറസ്റ്റിലായവരുടെ ശരീര സ്രവങ്ങളിൽ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നായിരുന്നു പരിശോധനാ ഫലം.

പോലീസിനോട് സഹകരിക്കാതെ കോളിൻസ്

പോലീസിനോട് സഹകരിക്കാതെ കോളിൻസ്

ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാൻ ഒക്കാവോ തയ്യാറായില്ല. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് ആഫ്രിക്കൻ ഭാഷയായ യോറുബയിൽ മാത്രമായിരുന്നു ഇയാൾ മറുപടി പറഞ്ഞത്. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് ഇംഗ്ലീഷ് കലർന്ന ഭാഷയിൽ മൊഴിനൽകിയത്.

 കേസ് നീളുന്നു

കേസ് നീളുന്നു


ചലച്ചിത്ര പ്രവർത്തകൾ ഉൾപ്പെടെ പ്രതികളായ കേസ് അനന്തമായി നീളുകയാണ്. കേസ് രജിസ്റ്റ്ർ ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലു സാക്ഷി വിസ്താരം ഇതുവരെ പൂർത്തിയായിട്ടില്ല. പ്രതികളെ കൃത്യമായി ഹാജരാക്കാത്തതിന് പോലീസിനേയും ജയിൽ അധികൃതരേയും കോടതി വിമർശിച്ചിരുന്നു. കോടതിയിൽ കോളിൻസ് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമോയെന്ന ആശങ്കയിലാണ് ഇയാളെ ഹാജരാക്കാൻ മടിക്കുന്നതെന്ന ആരോപണമുണ്ടെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ ആരോപണം

കൂടുതൽ ആരോപണം

ഇതിനിടെ സിനിമാ മേഖലയിലെ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്ന കൂടുതൽ ആരോപണം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഒരു യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്ലാറ്റിൽ ലഹരിയുടെ ഉന്മാദത്തിൽ നഗ്നയായ നിലയിൽ കണ്ടെത്തിയിരുന്നു. കോഴിക്കോട് സ്വദേശിയാണ് ഇവർക്ക് ലഹരി മരുന്ന് എത്തിച്ച് നൽകിയത് എന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

 ഗുരുതര ആരോപണങ്ങൾ

ഗുരുതര ആരോപണങ്ങൾ

നടൻ ഷെയ്ൻ നിഗത്തെ നിർമാതാക്കളുടെ സംഘടന വിലക്കുകയാണെന്ന് വ്യക്തമാക്കാനായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഗുരുതര ആരോപണങ്ങളാണ് നിർമാതാക്കൾ ഉന്നയിച്ചത്. മലയാള സിനിമയിൽ ലഹരി ഉപയോഗം വർദ്ധിച്ചതായും എൽഎസ്ഡി അടക്കമുള്ള ലഹരി വസ്തുക്കൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഇവർ ആരോപിച്ചു. സിനിമാ സെറ്റുകളിൽ റെയ്ഡുകൾ നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

English summary
Police neglected statements of Collin's who supplied drugd to night party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X