വഴിയാത്രക്കാരോട് കളി വേണ്ട, ഊതിച്ചാല്‍ പോലീസിന് എട്ടിന്റെ പണി കിട്ടുമെന്നുറപ്പ്
കൊച്ചി: മദ്യപിച്ച് വാഹനമോടിക്കുന്നവരെയും വഴിയാത്രക്കാരെയും ഊതിച്ചാല്‍ ഇനി പോലീസിന് എട്ടിന്റെ പണികിട്ടുമെന്നുറപ്പ്. ഇത്തരത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷണം കൂടാതെ ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് മേധാവി അറിയിച്ചു.
രാത്രി കാലങ്ങളില്‍ വഴിയാത്രക്കാര്‍ക്കെതിരെയുള്ളപീഡനത്തെ തുടര്‍ന്ന് ലഭിച്ച ഒട്ടേറെ പരാതികളെ അടിസ്ഥാനത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനിലേക്കും സര്‍ക്കുലര്‍ അയച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അബ്കാരി ആക്ട് പ്രകാരം പൊതുനിരത്തില്‍ മദ്യപിച്ചെത്തുന്നവരെ ഊതിക്കുന്നത്.

എന്നാല്‍ ഇത്തരം കേസുകള്‍ വിവേചന ബുദ്ധിയോടെ വേണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ചെയ്യുന്ന പ്രവൃത്തി അച്ചടക്ക ലംഘനമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. മദ്യപിച്ചു വാഹനമോടിക്കുന്നവരെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കേണ്ടത് എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.
സംശയം തോന്നിയാല്‍ രക്ത പരിശോധന നടത്തി സ്ഥിരീകരിക്കണം എന്നാണ് നിര്‍ദേശം. എസ് ഐയുടെ നിര്‍ദേശമനുസരിച്ച് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ മാത്രമേ സിവില്‍ പോലീസ് ഓഫിസര്‍മാര്‍ക്ക് പരിശോധന നടത്താന്‍ അനുവദിക്കുകയുള്ളു.












Click it and Unblock the Notifications