കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിലപാടുണ്ട്,നില വിടാനാകില്ല',കൊറോണയ്ക്കെതിരെ വീണ്ടും ഹിറ്റ് വീഡിയോയുമായി കേരള പോലീസ്

Google Oneindia Malayalam News

തിരുവനന്തപുരം; കൊറോണയ്ക്കെതിരെ പുതിയ ബോധവത്കരണ വീഡിയോയുമായി കേരള പോലീസ്. എഡിജിപി മനോജ് എബ്രഹാമിന്റെ ആശയത്തിൽ ഉരുത്തിരിഞ്ഞ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൻ ഹിറ്റായിരിക്കുകയാണ്.

Recommended Video

cmsvideo
Kerala Police's short film for break the chain campaign | Oneindia Malayalam

കൊറോണ വൈറസിനെ ഭയന്ന് ഒരു വ്യക്തി ഓടുന്നതും എന്നാൽ ആരോഗ്യപ്രവർത്തരുടെ സഹായത്തോടെ സാനിറ്റൈസറും മാസ്കും ഉപയോഗിച്ച് അദ്ദേഹം കൊറോണയെ തുരത്തുന്നതുമാണ് വീഡിയോയുടെ പ്രമേയം. മോഹൻലാലിന്റെ ലൂസിഫർ എന്ന സിനിമയിലെ പശ്ചാത്തല സംഗീതമാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.

 coronapolice-158476

ഈ കാലവും കടന്നു പോകും. ഇതും നമ്മൾ അതിജീവിക്കും, നിലപാടുണ്ട്,നില വിടാനാകില്ല നിങ്ങളോടൊപ്പമുണ്ട്,കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ, ഈ മഹാമാരിക്ക് മുന്നിൽ ചങ്കുറപ്പോടെ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും, സന്നദ്ധപ്രവർത്തകർക്കും, സഹപ്രവർത്തകർക്കും, മാധ്യമ പ്രവർത്തകർക്കും, പൊതുജനങ്ങൾക്കുമായി ഈ വീഡിയോ സമർപ്പിക്കുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ കേരള പോലീസ് ഔദ്യോഗിക പേജിൽ പങ്കുവെച്ചിരിക്കുന്നത്.

കനിക കപൂറിന് കൊവിഡ്;'പെട്ടത്' പ്രസിഡന്റ് രാംനാഥ് കോവിന്ദും!!ആശങ്കയിൽ എംപിമാർകനിക കപൂറിന് കൊവിഡ്;'പെട്ടത്' പ്രസിഡന്റ് രാംനാഥ് കോവിന്ദും!!ആശങ്കയിൽ എംപിമാർ

പോലീസുകാർ തന്നെയാണ് വീഡിയോയ്ക്ക് അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. അരുൺ ബിടിയാണ് ആണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ജിബിൻ ജി നായർ, വിഷ്ണു ദാസ്, ഷഹനാസ് എന്നിവരാണ് വീഡിയോയിൽ അഭിനയിച്ചത്. രഞ്ജിത്താണ് വീ‍ഡിയോയുടെ ഛായഗ്രഹണം.

കൊറോണ വൈറസിനെ നേരിടുന്നതിന് നേരത്തേയും കേരള പോലീസ് വീഡിയോയുമായി രംഗത്തെത്തിയിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കലകാത്ത സംഗനമേരം എന്ന പാട്ടിന് ചുവടുവെച്ച് കൊണ്ടായിരുന്നു ബ്രേക്ക് ദി ചെയ്ൻ ബോധവത്കരണം പോലീസ് നടത്തിയത്. സാനിറ്റൈസർ ഉപയോഗിച്ച് എങ്ങനെ കൈകഴുകണമെന്ന് കാണിക്കുന്നതായിരുന്നു വീഡിയോ. ദേശീയ തലത്തിൽ ചർച്ചയായ വീഡിയോ പിന്നീട് ആഗോള മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. കേരള പോലീസ് മാതൃക പിൻതുടർന്ന് പിന്നീട് ഹൈദരാബാദ് പോലീസും ഇതേ രീതിയിൽ വീഡിയോ തയ്യാറാക്കിയിരുന്നു.

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 258 ആയി!! മധ്യപ്രദേശിലും ഹിമാചലിലും പുതിയ കേസുകൾഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 258 ആയി!! മധ്യപ്രദേശിലും ഹിമാചലിലും പുതിയ കേസുകൾ

'നമ്മൾ മനുഷ്യർ ബാക്കിയായാൽ മാത്രമെ നാളെയും നമുക്ക് രാഷ്ട്രീയം കളിക്കാൻ പറ്റു'; കുറിപ്പ്'നമ്മൾ മനുഷ്യർ ബാക്കിയായാൽ മാത്രമെ നാളെയും നമുക്ക് രാഷ്ട്രീയം കളിക്കാൻ പറ്റു'; കുറിപ്പ്

English summary
Police new video against Corona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X