പച്ചക്കള്ളം പറയുന്നത് നാദിര്‍ഷ: നാദിര്‍ഷയെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് എസ്പി
പച്ചക്കള്ളം പറയുന്നത് നാദിര്‍ഷ: നാദിര്‍ഷയെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് എസ്പി
കൊച്ചി: അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന സംവിധായകനും നടനുമായ നാദിര്‍ഷായുടെ വാദം തള്ളി ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്. നാദിര്‍ഷ പറയുന്നത് പച്ചക്കള്ളമാണെന്ന് എവി ജോര്‍ജ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ ചോദ്യം ചെയ്യുമെന്ന് നേരത്തെ വിവരങ്ങളുണ്ടായിരുന്നു. ഇതിനു പിന്നാലെ ആശുപത്രിയില്‍ അഡ്മിറ്റായ നാദിര്‍ഷ അറസ്റ്റിലാകുമെന്ന സൂചനകള്‍ ലഭിച്ചതോടെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നാദിര്‍ഷ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കേസില്‍ താന്‍ നിരപരാധിയാണെന്നും നാദിര്‍ഷ പറയുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നാദിര്‍ഷയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ ചികിത്സയിലാണെന്നും ഹാജരാകാന്‍ കഴിയില്ലെന്നും നാദിര്‍ഷ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത് ഹാജരാകാതിരിക്കാനുള്ള നാദിര്‍ഷയുടെ അടവാണെന്നാണ് പോലീസ് പറയുന്നത്. അസഡിറ്റിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതെന്നാണ് നാദിര്‍ഷ പറയുന്നത്.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ നാദിര്‍ഷയ്ക്ക് പങ്കുണ്ടെന്നാണ് സൂചനകള്‍. നേരത്തെ നാദിര്‍ഷ നല്‍കിയ മൊഴികളെല്ലാം കള്ളമാണെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാദിര്‍ഷയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications