Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി കോർ കമ്മിറ്റി യോഗത്തിനെതിരെ പൊലീസ് നോട്ടീസ്; പിൻവാങ്ങി നേതൃത്വം

ഹോട്ടലിൽ നേരിട്ടെത്തിയാണ് പൊലീസ് നോട്ടീസ് നൽകിയത്

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പ് പരാജയം അടക്കം ചർച്ച ചെയ്യാൻ വിളിച്ച ബിജെപി കോർ കമ്മിറ്റി യോഗത്തിനെതിരെ പൊലീസ് നോട്ടീസ്. എറണാകുളത്തെ ഒറു സ്വകാര്യ ഹോട്ടലിൽ വെച്ച് യോഗം ചേരാനാണ് തീരുമാനിച്ചിരുന്നത്. ഹോട്ടലുകളില്‍ യോഗം ചേരുന്നത് കൊവിഡ്-19 പ്രോട്ടോകോള്‍ ലംഘനമാണെന്നാണ് പൊലീസ് വ്യക്തമാക്കി. ഇതോടെ യോഗം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി.

കശ്മീരില്‍ നാടോടി കുടുംബങ്ങള്‍ക്ക് താമസസ്ഥലത്തെത്തി കൊവിഡ് വാക്‌സിന്‍ നല്‍കുന്നു: ചിത്രങ്ങള്‍

BJP

ഹോട്ടലിൽ നേരിട്ടെത്തിയാണ് പൊലീസ് നോട്ടീസ് നൽകിയത്. മറ്റ് സംഘടനകളും ഇത്തരത്തില്‍ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് യോഗം നടത്താന്‍ മറ്റ് വഴികളും പൊലീസ് ആലോചിക്കുന്നുണ്ട്. നേരത്തെ ഓണ്‍ലൈനായി കോര്‍കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു.

Recommended Video

cmsvideo
    K Surendran gave 40 lakhs to ck Janu says Babu BC | Oneindia Malayalam

    ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം തീരുമാനിച്ചിരുന്നത്. സമയത്തിൽ മാറ്റമുണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ നേതാക്കള്‍ സ്വകാര്യ ഹോട്ടലിലേക്ക് എത്തിയിരുന്നു. ഇവരെല്ലാവരും ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് തിരിച്ചയച്ചു.

    വേറിട്ട ലുക്കില്‍ സോണി ചരിഷ്ട: നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

    നിയമസഭാ തിരഞ്ഞെടുപ്പിനേറ്റ കടുത്ത തിരിച്ചടിയും കൊടകര കുഴല്‍പണക്കേസും കോര്‍കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കും. എന്തിരുന്നാലും കേന്ദ്ര നേതൃത്വത്തിന്റെ കൂടി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോര്‍കമ്മിറ്റി യോഗം വിളിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം. ഡല്‍ഹിയില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ സംസ്ഥാന യോഗം നടക്കുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+