യുവതിയെ പീഡിപ്പിച്ച പൊലീസുകാരന്‍ മുങ്ങി
ഇടുക്കി: പൊലീസ് അസോസിയേഷന്‍ നേതാവ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്നാര്‍ സ്വദേശിനിയായ യുവതിയാണ് ദേവികുളം സ്റ്റേഷ നിലെ പൊലീസുകാരന്‍ പീഡിപ്പിച്ചതായി പരാതി നല്‍കിയത്. എന്നാല്‍ പരാതി സ്വീകരിയ്ക്കാന്‍ ആദ്യം പൊലീസുകാര്‍ തയ്യാറായില്ല. മാധ്യമങ്ങള്‍ പീഡന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പൊലീസ് പരാതി സ്വീകരിച്ചത്.
ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളയാളാണ് സ്ത്രീയെ പീഡിപ്പിച്ച പൊലീസുകരാന്‍ എന്നാണ് സൂചന. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെയ ഇയാള്‍ മുങ്ങി. മൂന്നാര്‍ ഡിവൈഎസ്പിയ്ക്കായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. എന്നാല്‍ യൊതൊരു നടപടിയും സ്വീകരിയ്ക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല.

കഴിഞ്ഞ ദിവസമാണ് സംഭവം വിവാദമായതൊടെ പൊലീലുകാരനെതിരെ കേസെടുത്തത്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പീഡനവിവരം സ്ഥിരീകരിച്ചു. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് വെള്ളം ചോദിച്ചെത്തിയ പൊലീസുകാരന്‍ സ്ത്രീയെ പീഡിപ്പിച്ചെന്നാണ് പരാതി.
വെള്ളമെടുക്കാന്‍ പോയ തന്നെ പിന്നാലെയെത്തി പൊലീസുകാരന്‍ പീഡിപ്പിച്ചെന്നും അവശയായ തന്നെ അയല്‍ക്കാരാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പൊലീസുകാരനെതിരെ ഉടന്‍ നടപടിയുണ്ടാകാനാണ് സാധ്യത.












Click it and Unblock the Notifications