കൊച്ചിയില്‍ പോലീസ് അസിസ്റ്റന്റ് കമാണ്ടന്റ് സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റ് മരിച്ചു... ദുരൂഹത?
കൊച്ചി: രാത്രി പട്രോളിങ്ങിനിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റ് മരിച്ചു. തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമാണ്ടന്റ് ആയ സാബു മാത്യു ആണ് മരിച്ചത്. എങ്ങനെയാണ് തോക്കില്‍ നിന്ന് വെടിയുതിര്‍ന്നത് എന്നത് സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.
പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. സാബു മാത്യുവിനൊപ്പം ഡ്രൈവറും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. വാഴക്കാലയില്‍ വച്ചാണ് സംഭവം നടന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാന്‍ കഴിഞ്ഞില്ല.

വാഴക്കാലയിലെ പാര്‍ക്കിങ് ഏരിയയിലേക്ക് വാഹനം കയറ്റിയിടാന്‍ സാബു മാത്യു നിര്‍ദ്ദേശിച്ചതിന് തൊട്ടുപിറകെയാണ് വെടിശബ്ദം കേട്ടതെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. തനിയ്ക്ക് വെടിയേറ്റുവെന്ന് സാബു പറഞ്ഞത്രെ. വാഹനത്തിന്റെ പിന് സീറ്റില്‍ ആയിരുന്നു സാബു ഇരുന്നിരുന്നത്.
വയറിന് താഴെയാണ് വെടിയേറ്റിട്ടുള്ളത്. തൊട്ടടുത്ത് നിന്ന വെടിയേറ്റതിനാല്‍ ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. ഇത് തന്നെയാണ് മരണകാരണം എന്നാണ് റിപ്പോര്‍ട്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications