Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമം തടയാന്‍ ശ്രമിച്ച പോലീസുകാരന് പാരിതോഷികം, ലഭിക്കുന്നത് ?? ഇവന്‍ താന്‍ ഡാ പോലീസ് !!

മ്യൂസിയം സ്റ്റേഷനിലെ സിവില്‍ പോലീസ് ഒാഫീസര്‍ക്കാണ് പാരിതോഷികം ലഭിച്ചത്.

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കുന്നതിനിടയില്‍ അക്രമികളെ തടയാന്‍ ശ്രമിച്ച പോലീസുകാരന് പാരിതോഷികവും ആദരവും. അക്രമം കണ്ട് കാഴ്ചക്കാരെപ്പോലെ നോക്കി നിന്നിരുന്ന രണ്ടു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിജെപി ഓഫീസ് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ചതിനെത്തുടര്‍ന്നാണ് പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

സിസിടിവി ദൃശ്യങ്ങളില്‍ ബൈക്കിലെത്തിയ അക്രമി സംഘത്തെ തടയാന്‍ ശ്രമിക്കുന്ന പോലീസുകാരനെ വ്യക്തമായി കാണുന്നുണ്ട്. അക്രമികളെ തടയുന്നതിനിടെ പരിക്കേറ്റ പ്രത്യുഞ്ജയന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചതിനു ശേഷമാണ് ഐജി മനോജ് എബ്രഹാം ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്.

പോലീസുകാരന് ആദരവും പാരിതോഷികവും

പോലീസുകാരന് ആദരവും പാരിതോഷികവും

ബിജെപി ഓഫീസ് തകര്‍ക്കാനെത്തിയ അക്രമികളെ തടയുന്നതിനിടയില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയല്‍ കഴിയുന്ന പ്രത്യഞ്ജയന് 5000 രൂപ പാരിതോഷികം ലഭിക്കും. സംഭവതതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

ഐജി സന്ദര്‍ശിക്കാനെത്തി

ഐജി സന്ദര്‍ശിക്കാനെത്തി

ആശുപത്രിയില്‍ കഴിയുന്ന പ്രത്യുഞ്ജയനെ സന്ദര്‍ശിക്കാന്‍ ഐജി മനോജ് എബ്രഹാം നേരിട്ടെത്തിയിരുന്നു. തുടര്‍ന്നാണ് പാരിതോഷികത്തെക്കുറിച്ച് അറിയിച്ചത്. സംഭവം നടക്കുമ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നിട്ടും ഉദ്യോഗ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കാഴ്ചക്കാരെപ്പോലെ നിന്ന പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കാഴ്ചക്കാരെപ്പോലെ നിന്ന പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ബിജെപി ഓഫീസിനെതിരെ അക്രമം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന രണ്ടു പോലീസുകാര്‍ ഒന്നും ചെയ്യാതെ കാഴ്ചക്കാരായി നിന്ന സംഭവം വിവാദമായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമായിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

 പ്രത്യേക സംഘം അന്വേഷിക്കുന്നു

പ്രത്യേക സംഘം അന്വേഷിക്കുന്നു

തിരുവനന്തപുരത്ത് ബിജെപി സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

13 പേരെ അറസ്റ്റ് ചെയ്തു

13 പേരെ അറസ്റ്റ് ചെയ്തു

ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ചത്. സംഭവമായി ബന്ധപ്പെട്ട് 13 പരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐപി ബിനു, എസ്എഫ് ഐ ജില്ലാ പ്രസിഡന്റ് പ്രജിന്‍ സാജ് കൃഷ്ണ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്.

പോലീസ് സംഘം നോക്കി നില്‍ക്കെ നടത്തിയ അക്രമം

പോലീസ് സംഘം നോക്കി നില്‍ക്കെ നടത്തിയ അക്രമം

നമ്പര്‍ പ്ലേറ്റ് മറച്ചു വച്ചത് പോസീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആയുധവുമായാണ് ഇവര്‍ എത്തിയതെന്ന് മനസ്സിലാക്കിയത്. പോലീസ് സംഘം നോക്കി നില്‍ക്കെയാണ് അക്രമകാരികള്‍ ഓഫീസും വാഹനങ്ങളും അടിച്ചു തകര്‍ത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+