കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുകാരന് കൊവിഡ്: സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് കേസ് അന്വേഷണ സംഘം നിരീക്ഷണത്തിൽ!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് അന്വേഷിക്കുന്ന സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതെത്തുടർന്ന് കന്റോൺമെന്റ് എസ്ഐ ഉൾപ്പെടെ അന്വേഷണ സംഘത്തിലെ മൂന്ന് പോലീസുകാർ നിരീക്ഷണത്തിൽ. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ സ്വപ്നയെ അറസ്റ്റ് ചെയ്യാൻ എൻഐഎ കോടതി പോലീസിന് അനുമതി നൽകിയതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

 മണിക്കൂറുകൾ നീണ്ടചോദ്യം ചെയ്യൽ: ശിവശങ്കറിന് ക്ലീൻചിറ്റ് നൽകാതെ എൻഐഎ, റമീസിന്റെ മൊഴി നിർണായകം മണിക്കൂറുകൾ നീണ്ടചോദ്യം ചെയ്യൽ: ശിവശങ്കറിന് ക്ലീൻചിറ്റ് നൽകാതെ എൻഐഎ, റമീസിന്റെ മൊഴി നിർണായകം

ഐടി വകുപ്പിന് കീഴിൽ സ്വപ്ന സുരേഷിനെ നിയമിക്കാൻ ശുപാർശ ചെയ്തത് എം ശിവശങ്കറാണെന്ന് തെളിഞ്ഞതിന് പിന്നാലെ ജോലിക്കായി സ്വപ്ന സമർപ്പിച്ചത് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ആണെന്നും കണ്ടെത്തിയിരുന്നു. ഇതോടെ വിവരങ്ങൾ ആവശ്യപ്പെട്ട് കേരള പോലീസ് മഹാരാഷ്ട്രയിലുള്ള ഡോ. ബാബാ അംബേദ്കർ സർവ്വകലാശാലയ്ക്ക് കത്തയച്ചിരുന്നു.

Recommended Video

cmsvideo
Heavy Rain Alert In Kerala | Oneindia Malayalam
 kerala-police-1

സർവ്വകലാശാല ബികോം കോഴ്സ് നടത്തുന്നില്ലെന്നും സ്വപ്ന സുരേഷ് എന്ന പേരിൽ ഒരു വിദ്യാർത്ഥിനി സർവ്വകലാശാലയിൽ പഠിച്ചില്ലെന്നും സർവ്വലാശാല രജിസ്ട്രാർ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർക്ക് മറുപടി നൽകിയിരുന്നു. ഇതോടെ വ്യാജ ബിരുദ കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ പോലീസിന് എൻഐഎ കോടതി അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ സ്വപ്ന സുരേഷിനെതിരെ എൻഐഎയ്ക്കും കസ്റ്റംസിനും എൻഫോഴ്സ്മെന്റിനും പുറമേ കേരള പോലീസും അന്വേഷണം നടത്തിവരികയാണ്.

വ്യാജ ബിരുദ സർഫിക്കറ്റ് കേസിന് പുറമേ എയർ സാറ്റ്സിൽ ജീവനക്കാരിയായിരിക്കെ എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നൽകിയതുമായി ബന്ധപ്പെട്ട കേസിലും ചോദ്യം ചെയ്യാൻ സ്വപ്ന സുരേഷിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഐടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്കിലെ ഓപ്പറേഷൻസ് മാനേജരായി ജോലിയിൽ പ്രവേശിക്കുന്നതിനായി ഹാജരാക്കിയ ബി. കോം സർട്ടിഫിക്കറ്റാണ് വ്യാജമാണെന്ന് തെളിഞ്ഞത്. ഇതോടെ സ്വപ്നയ്ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. നിലവിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സ്വപ്നയുടെ കസ്റ്റംസ് കാലാവധി അവസാനിക്കുന്നതോടെ ജയിലിലെത്തി പോലീസ് അറസ്റ്റ് രോഖപ്പെടുത്തും.

English summary
Police officer in Swapna Suresh fake certificate case tests Coronavirus positve
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X