കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐജിയും ഡ്രൈവറും മദ്യപിച്ചു; പിടിച്ചത് ഔദ്യോഗിക വാഹനത്തില്‍ വച്ച്, പക്ഷേ കേസ് വന്നപ്പോള്‍...

Google Oneindia Malayalam News

കൊല്ലം: ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ച് നിലയില്‍ ഐജിയേയും ഡ്രൈവറേയും കണ്ടെത്തി. കൊല്ലം അഞ്ചലില്‍ ആണ് സംഭവം. മംഗളം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏഷ്യാനെറ്റ് വിനുവിനേയും മാതൃഭൂമി വേണുവിനേയും വലിച്ചൊട്ടിച്ച് ദിലീപേട്ടൻ ഫാൻസ്... അടപടലം ട്രോളുകൾഏഷ്യാനെറ്റ് വിനുവിനേയും മാതൃഭൂമി വേണുവിനേയും വലിച്ചൊട്ടിച്ച് ദിലീപേട്ടൻ ഫാൻസ്... അടപടലം ട്രോളുകൾ

ക്രൈം ബ്രാഞ്ച് ഐജി ജയരാജനും ഡ്രൈവര്‍ സന്തോഷും ആയിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. അഞ്ചല്‍ പോലീസ് സ്‌റ്റേഷന് അടുത്ത് തന്നെ ആയിരുന്നു ഇവര്‍ വാഹനം നിര്‍ത്തിയിട്ടിരുന്നത്.

Police

ഐജിയുടെ വാഹനം റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടാണ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറും പോലീസുകാരും ചെന്ന് നോക്കിയത്. അപ്പോഴാണ് രണ്ട് പേരേയും മദ്യമിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോഷ് ഡ്രൈവര്‍ സീറ്റില്‍ തന്നെ ആയിരുന്നു ഇരുന്നിരുന്നത്.

കുമാരേട്ടൻ മന്ദിറും അമ്മേ ഇരിക്കലും!!!ഇങ്ങനെയൊരു ദുരന്തം ബിജെപിക്ക് ഇനി വരാനില്ല!!! എവിടെ തൊട്ടാലുംകുമാരേട്ടൻ മന്ദിറും അമ്മേ ഇരിക്കലും!!!ഇങ്ങനെയൊരു ദുരന്തം ബിജെപിക്ക് ഇനി വരാനില്ല!!! എവിടെ തൊട്ടാലും

മദ്യപിച്ചതായി സംശയം തോന്നിയതോടെ വാഹനം ഉള്‍പ്പെടെ രണ്ട് പേരേയും സ്റ്റേഷനില്‍ എത്തിച്ചു. വൈദ്യപരിശോധനയ്ക്കും വിധേയരാക്കി. ഐജിയുടെ പിന്നാട് റൂറല്‍ എസ്പിയുടെ ഓഫീസിലേക്കും മാറ്റി.

വാഹനത്തില്‍ നിന്ന് മദ്യപിച്ച നിലയില്‍ കണ്ടെത്തിയാല്‍ കേസ് ഒന്നും എടുക്കാന്‍ പറ്റില്ല. എന്നാല്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ കേസ് എടുക്കുകയും ചെയ്യും. എന്തായാലും ഐജിക്കെതിരെ കേസ് എടുക്കേണ്ടി വന്നില്ല എന്ന് പോലീസിന് ആശ്വസിക്കാം, പക്ഷേ ഡ്രൈവര്‍ സന്തോഷിനെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസ് എടുത്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിടുംകയും ചെയ്തു.

English summary
Police officer and driver found drunkard in official vehicle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X