കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എടാ കൊറോണയാണ്, പുറത്തേക്കിറങ്ങല്ല് കെട്ടോ', മറുപടി കിടിലൻ, വീഡിയോ വൈറൽ

Google Oneindia Malayalam News

കൊച്ചി: ലോക്ക് ഡൌണിനിടെ കൂട്ടുകാർക്കിടയിൽ നിന്നൊരാൾ ഒരു കാര്യവുമില്ലാതെ വണ്ടിയുമെടുത്ത് പുറത്തിറങ്ങുക പോലീസിന്റെ വലയിൽ വീഴുക. ഇത്രയേ സംഭവിച്ചുള്ളൂ പിന്നീട് ചെക്കനങ്ങ് കേറി വൈറലായി. 'എടാ കൊറോണയാണ്, പുറത്തേക്കിറങ്ങല്ല് കെട്ടോ' കൂട്ടുകാരുടെ ഫോണിലേക്ക് നിരത്തി ഫോൺകോൾ. എങ്ങനെ പുച്ഛിക്കാതിരിക്കും. 'ഒന്നു പോടാപ്പാ, ഞാൻ പൊറത്തെറങ്ങും എന്ന് മറുതലക്കൽ നിന്ന് മറുപടിയും വന്നു. നിന്റെ ഡിപി എടുത്തിട്ടൊണ്ട് ഇങ്ങോട്ട് വാ എന്ന് അടുത്തു നിന്ന പോലീസുകാരന്റെ കമന്റ്'. തിങ്കളാഴ്ച രാവിലെ തൃക്കാക്കര സ്റ്റേഷനിലെ ബേസിൽ ജോസ് എന്ന പോലീസുകാരൻ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകൾക്കിടെ കണ്ടത് ലക്ഷക്കണക്കിന് പേരാണ്.

നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു; വന്നത് സൗദിയില്‍ നിന്ന്നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു; വന്നത് സൗദിയില്‍ നിന്ന്

ലോക്ക് ഡൌണിനിടെ കഴിഞ്ഞ ദിവസം ആറരക്കാണ് കങ്ങപ്പടി സ്വദേശിയായ യുവാവ് ബൈക്കുമെടുത്ത് പുറത്തിറങ്ങിയത്. നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കയ്യോടെ പിടികൂടാനിറങ്ങിയ പോലീസുകാരുടെ മുന്നിലാണ്. എഎസ്ഐ സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു റോഡിൽ പരിശോധനക്കിറങ്ങിയത്.

coronakeralavideo-1

'കൊച്ചു പയ്യൻ, തല്ലിയോടിച്ചാലൊന്നും ഈ പ്രായക്കാർ നന്നാവില്ലല്ലോ, കേസെടുത്തുാൽ അവന്റെ ജീവിതം ഒരു വഴിക്കാകും. പാസ്പോർട്ട് എടുക്കാനും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാനും കുറച്ച് കഷ്ടപ്പെടും. അതുകൊണ്ടാണ് കേസെടുക്കാതിരുന്നത്'- എന്നാണ് വീഡിയോ പോസ്റ്റ് ചെയ്ത ബേസിൽ ജോസിന്റെ പ്രതികരണം. ഇതോടെയാണ് പുറത്തിറങ്ങിയ പയ്യന് പോലീസ് എട്ടിന്റെ പണി കൊടുത്തത്. നിരോധനാജ്ഞ ലംഘിച്ച് ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്ന് 25 പേരെ ഫോണിൽ വിളിച്ച് പറഞ്ഞാൽ വെറുതെ വിടാമെന്നായി പോലീസുകാർ. എന്നാൽ ഫോണിൽ വിളിക്കുന്നവരോട് ലൌഡ്സ്പീക്കറിലിട്ടാണ് സംസാരിപ്പിക്കുന്നത്. അത്യാവശ്യ കാര്യങ്ങക്കൾക്ക് മാത്രം പുറത്തിറങ്ങിയാൽ മതിയെന്ന് സുഹൃത്തുക്കളോട് നീണ്ട ഉപദേശം.

Recommended Video

cmsvideo
എടാ കോറോണയാണ് പുറത്തിറങ്ങരുത് പോലീസ് പിടിക്കും; ഒന്ന് പോടാപ്പാ ഞാനിറങ്ങും; വീഡിയോ വൈറൽ

വഴികളൊന്നും മുന്നിലില്ലാതായതോടെ ഫോണെടുത്ത് ഓരോരുത്തരേയായി വിളിക്കാൻ തുടങ്ങി. ഫോണെടുക്കുന്നവരുടെ മറുപടിയായിരുന്നു രസം. ആദ്യം അവർക്ക് തമാശ തോന്നി കമന്റടിച്ചെങ്കിലും അടുത്ത് പോലീസ് ഉണ്ടെന്ന് അറിഞ്ഞതോടെ എല്ലാവരും ഡീസന്റായി. കൂട്ടുകാരിൽ തുടങ്ങി ഉമ്മയെ വരെ വിളിച്ച് പുറത്തിറങ്ങരുതെന്ന് ഉപദേശിച്ചു. പെട്ടെന്ന് മകൻ തിരിച്ച് വീട്ടിലെത്തുമെന്ന് ഉമ്മയോട് പറയാൻ പോലീസുകാരന്റെ നിർദേശം. ഈ സംഭവത്തിന്റെ വീഡിയോയ്ക്ക് ഫേസ്ബുക്കിൽ ഏഴായിരത്തിലധികം ഷെയറുകളാണ് ലഭിച്ചത്. മോശം കമന്റുകൾ വന്നിരുന്നുലെങ്കിൽ ഡിലീറ്റ് ചെയ്യാമെന്നാണ് കരുതിയിരുന്നതെന്നാണ് പോലീസുകാരന്റെ പ്രതികരണം. പേരാണ് കണ്ടത്. ഇതിനൊപ്പം ബൈക്കെടുത്ത്
'വെറുതേ' കറങ്ങാനിറങ്ങുന്ന യൂത്തന്മാർക്ക് ഇതൊരു പാഠമായിരിക്കട്ടെ.

English summary
Police officer's video goes viral during 144 in Eranakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X