കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്സ് ആപ്പിൽ ചുറ്റിക്കളിക്കുന്ന സാറന്മാര് സൂക്ഷിച്ചോ! ചെറിയൊരു കയ്യബദ്ധം മതി, പണി പാളും

സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വാട്സ് ആപ്പ് ഗ്രൂപ്പിലേയ്ക്ക അശ്ലീല വിഡിയോ അയച്ച കേസിൽ അരൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു

  • By Ankitha
Google Oneindia Malayalam News

കൊച്ചി: സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ് ആപ്പ് എന്നിവയിൽ കയറി കളിക്കുന്ന പോലീസുകാർ സൂക്ഷിക്കുക. ഒരു ചെറിയ കയ്യബദ്ധം മതി നിങ്ങളുടെ പണി തെറിക്കാൻ. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വാട്സ് ആപ്പ് ഗ്രൂപ്പിലേയ്ക്ക അശ്ലീല വീഡിയോ അയച്ച കേസിൽ അരൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബി കമാലാണ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

 ചിതാഭസ്മം ഗംഗയിൽ ഒഴുക്കരുത്, ശവദാഹം നടത്തിയ ചാരം കുഴിച്ച് മൂടണം, നിർദേശവുമായി കേന്ദ്രമന്ത്രി ചിതാഭസ്മം ഗംഗയിൽ ഒഴുക്കരുത്, ശവദാഹം നടത്തിയ ചാരം കുഴിച്ച് മൂടണം, നിർദേശവുമായി കേന്ദ്രമന്ത്രി

whatspp

വോയിസ് ഓഫ് എഴുപുന്ന എന്ന എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലേയ്ക്ക് അശ്ലീല വീഡിയേ ആയച്ചെന്ന് പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഴുപുന്ന സ്വദേശിയായ വർഗീസ് ജോസഫ് കോടതിയെ സമീപിച്ചത്. പരാതിയിൽ ആലപ്പുഴ റേഞ്ച് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തി റിപ്പോർട്ടു സമർപ്പിച്ചിട്ടും തുടർ നടപടികൾ സ്വീകരിച്ചില്ലെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

 ഇന്ത്യയുമായി നല്ല ബന്ധം പുലർത്താൻ ശ്രമിക്കു! എംപിമാരോടും സൈനികരോടും പാക് സൈനിക മേധാവി ഇന്ത്യയുമായി നല്ല ബന്ധം പുലർത്താൻ ശ്രമിക്കു! എംപിമാരോടും സൈനികരോടും പാക് സൈനിക മേധാവി

എന്നാൽ കേസ് അന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എസ്ഐ എന്നീ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിക്കും ക്രിമിനൽ നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അതെസമയം നടപടിയുമായി സഹകരിക്കാൻ എസ്ഐ തയ്യാറാകുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതെ തുടർന്നാണ് എസ്ഐക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടത്.

English summary
The HC ordered to register a case against the sub-inspector of Aroor police station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X