Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസുകാരനെ കൊലക്കേസ് പ്രതി വെടിവെച്ചു കൊന്നു; സംഭവം തിരുവനന്തപുരം കളിയിക്കാവിളയിൽ!!

തിരുവനന്തപുരം: കളിയിക്കാവിളയിൽ കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് പോലീസുകാരൻ കൊല്ലപ്പെട്ടു. കളിയിക്കാവിള ചെക്പോസ്റ്റിന് സമീപം കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് സംഭവമുണ്ടായത്. കൊലക്കേസ് പ്രതിയായ കാജ്കുമാറാണ് കൊല നടത്തിയത്. തമിഴ്നാട് സ്പെഷ്യൽ സബ് ഇൻസ്പെക്ടർ വിൻസെന്റിനാണ് ദാരുണ അന്ത്യം സംഭവിച്ചത്.

മഹീന്ദ്ര സ്കോർപിയോയിൽ എത്തിയ രാജ്കുമാർ ചെക്പോസ്റ്റിലുണ്ടായിരുന്ന വിൻസെന്റിന് നേരെ വെടിയുതിർക്കുകയായിരുന്നു. മുഖം മറച്ചെത്തിയ രണ്ടംഗ സംഘം വിൻസന്റിനടുത്തേക്ക് പാഞ്ഞടുത്ത് വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നാല് പ്രാവശ്യം അക്രമികൾ വെടിയുതിർത്തുവെന്നാണ് വിവരം. സംഭവസ്ഥലത്തു വെച്ചു തന്നെ വിൻസന്റ് മരിച്ചു.

Dead

മണൽ, മയക്കുമരുന്നു ലോബികളുടെ ക്വട്ടേഷനാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. കേരള പോലീസിന്റെ സഹായത്തോടെ പ്രതികള്‍ക്കായുള്ള തെരച്ചിൽ ഊര്‍ജിതമമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ബൈക്കിലെത്തിയ രണ്ട് പേർ ചെക്ക് പോസ്റ്റിന് അകത്തേക്ക് വരുന്നതും വെടിയുതിർത്ത ശേഷം തിരികെ ഓടി പോവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അക്രമിസംഘം എത്തിയ വാഹനത്തിന്‍റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് അറിയിച്ചു. വില്‍സണിന്റെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+