കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളിയിക്കാവിളയിലെ പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം;4 പേർ കസ്റ്റഡിയിൽ,3 പേരെ പിടിയിലായത് കേരളത്തിൽ നിന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: കളിയിക്കാവിള ചെക്ക് പോസ്റ്റിൽ തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥനെ വെടിവെചച് കൊന്ന കേസിൽ നാല് പേർ പോലീസ് കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. മൂന്ന് പേരെ കേരളത്തില്‍ നിന്നും ഒരാളെ കന്യാകുമാരിയില്‍ നിന്നുമാണ് പിടികൂടിയത്. പ്രതികള്‍ക്ക് സഹായം ചെയ്തതായി സംശയിക്കുന്ന വിതുര സ്വദേശിക്കായി തെരച്ചില്‍ തുടരുകയാണ്.അതനിടെ പ്രതികളെന്ന് കരുതുന്ന രണ്ട് പേര്‍ക്കുള്ള ലുക്ക് ഔട്ട് നോട്ടീസ് കേരള,തമിഴ്നാട് പോലീസ് പുറപ്പെടുവിച്ചു.

പോലീസ് ഉദ്യോഗസ്ഥൻ വിൽസനെ പോയിന്റ് ബ്ലാങ്കിൽ നിന്നാണ് പ്രതികൾ വെടിവെച്ചതെന്നാണ് സംശയിക്കപ്പെടുന്നത്. വിൽസന്റെ ശരീരത്തിലേറ്റ വെടിയുണ്ടകൾ ശരീരം തുലളച്ച് പുറത്ത് വന്നിരുന്നു. കഴുത്തിലും നെഞ്ചിലും തറച്ച വെടിയുണ്ടകളാണ് പുറത്തുവന്നത്. തുടയിൽകൊണ്ട വെടിയുണ്ട മാത്രമാണ് പുറത്തെടുക്കേണ്ടി വന്നത്. വെടവെക്കുന്നതിന് മുമ്പ് വിൽസനെ പ്രതികൾ കുത്തി പരിക്കേൽപ്പിച്ചതായും സംശയമുണ്ട്.

Kaliyikkavila murder case

വിൽസനെ കൊലപ്പെടുത്തിയ പ്രതികൾക്ക് കഴിഞ്ഞ ദിവസം ദില്ലയിൽ പിടിയിലായ പ്രതികളുമായി ബനധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. കന്യാകുമാരി സ്വദേശികളായ അബ്ദുൾ സമദ്, സയീദ് നവാസ്, ക്വാസാ മൊയിനുദ്ദീൻ എന്നിവരെ ദില്ലി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കൊപ്പമുള്ളവരാണ് വിൽസനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. തീവ്രവാദി സംഘത്തെ ബെംഗളൂരുവിൽ നിന്ന് പിടികൂടിയതിന് തിരിച്ചടി നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് വിൽസനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

English summary
Police officer shot dead case in Kaliyikkavila; Four held in police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X