കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രമയച്ചു... കോഴിക്കോട്ടെ പോലീസുകാരന് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

കോഴിക്കോട്: വാട്‌സ് ആപ്പ് അടക്കമുള്ള പല മാധ്യമങ്ങളും ദുരുപയോഗം ചെയ്യുന്നത് ഇപ്പോള്‍ പതിവാണ്. പല വിവാദ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ഒക്കെ പ്രചരിച്ചത് വാട്‌സ് ആപ്പിലൂടെ ആയിരുന്നു.

എന്നാല്‍ കോഴിക്കോട് നിന്ന് വരുന്ന വാര്‍ത്ത ഒരു പോലീസുകാരന്റെ സസ്‌പെന്‍ഷന്‍ സംബന്ധിച്ചാണ്. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം അയച്ചതിനാണ് സസ്‌പെന്‍ഷന്‍.

കോഴിക്കോട് നടക്കാവ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസര്‍ ആയ എപി ഷാജിയെ ആണ് സസ്‌പെന്റ് ചെയ്തത്. ഇക്കാര്യത്തില്‍ പോലീസുകാരനും ഒരു വിശദീകരണം ഉണ്ട്. സംഭവം ഇങ്ങനെ....

രക്ഷിതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ്

രക്ഷിതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ്

'വിദ്യാര്‍ത്ഥികളോടുള്ള കടമകള്‍' എന്ന പേരില്‍ രക്ഷിതാക്കള്‍ തുടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് പോലീസുകാരന്റെ അശ്ലീല ചിത്ര സന്ദേശം എത്തിയത്.

സ്ത്രീകള്‍ ഉള്‍പ്പെടെ

സ്ത്രീകള്‍ ഉള്‍പ്പെടെ

സ്ത്രീകള്‍ ഉള്‍പ്പെടെ 90 പേര്‍ അടങ്ങുന്നതായിരുന്നു വാട്‌സ് ആപ്പ് ഗ്രൂപ്പ്. ഇതിലേയ്ക്കാണ് പോലീസുകാരന്റെ പേരില്‍ അശ്ലീല സന്ദേശം എത്തിയത്.

അഡ്മിന്‍ പരാതി നല്‍കി

അഡ്മിന്‍ പരാതി നല്‍കി

ഗ്രൂപ്പ് അഡ്മിനാണ് ഇക്കാര്യം പോലീസിന് മുന്നില്‍ പരാതിയായി ഉന്നയിച്ചത്. പിന്നീട് സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

 കുറ്റക്കാരന്‍?

കുറ്റക്കാരന്‍?

അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസുകാരന്‍ കുറ്റക്കാരനാണെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പിഎ വല്‍സന്‍ എപി ഷാജിയെ സസ്‌പെന്റ് ചെയ്തു.

തെറ്റ് ചെയ്തിട്ടില്ലെന്ന്

തെറ്റ് ചെയ്തിട്ടില്ലെന്ന്

ഒരു കുട്ടിയുടെ വാട്‌സ് ആപ്പിലേയ്ക്ക് വന്ന ചിത്രം രക്ഷിതാവ് തനിയ്ക്ക് അയച്ചുതന്നതാണെന്നാണ് പോലീസുകാരന്റെ വിശദീകരണം. അറിയാതെ ഗ്രൂപ്പില്‍ അയച്ചുപോയതാണെന്നും പിഎ ഷാജി വിശദീകരിയ്ക്കുന്നു.

English summary
Police officer suspended for sending indecent picture on Whatsapp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X