കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്കെതിരെ ശബ്ദമുയർത്തി?വിരമിക്കലിന് തൊട്ടുമുമ്പ് എസ്ഐക്ക് സസ്പെൻഷൻ!! പിന്നിൽ ചതി!!

സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും അപകീർത്തികരമായ പോസ്റ്റ് പോലീസ് ഉദ്യോഗസ്ഥർ അംഗങ്ങളായ എസ്പിസി കല്ലറ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് പ്രത്യക്ഷപ്പെട്ടത്.

  • By Gowthamy
Google Oneindia Malayalam News

കോട്ടയം: സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വാട്സ് ആപ്പിലൂടെ പ്രചരണം നടത്തിയെന്നാരോപിച്ച് വിരമിക്കാനിരുന്ന എസ്ഐയെ സസ്പെൻഡ് ചെയ്തു. കടുത്തുരുത്തി സർക്കിളിന്റെ കീഴിലെ വെള്ളൂർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആർ കാർത്തികേയനെയാണ് തിങ്കളാഴ്ച രാത്രി ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്. ബുധനാഴ്ച വിരമിക്കാനിരിക്കെയാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.

 പോലീസ് പഞ്ചപുച്ഛമടക്കി

പോലീസ് പഞ്ചപുച്ഛമടക്കി

മുഖ്യമന്ത്രി പിണറായി വിജയന് കല്യാശേരിയിലെ ആയുർവേദ ഡോക്ടറുടെ തുറന്ന കത്ത് എന്നു തുടങ്ങുന്ന പോസ്റ്റാണ് ഇയാൾ ഇട്ടതെന്നാണ് ആരോപണം. പാർട്ടി നേതൃത്വത്തിനു മുന്നിൽ പോലീസ് പഞ്ച പുച്ഛമടക്കി നിൽക്കുകയാണെന്ന് ഇതിൽ വ്യക്തമാക്കുന്നു.

സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും അപകീർത്തികരമായ പോസ്റ്റ് പോലീസ് ഉദ്യോഗസ്ഥർ അംഗങ്ങളായ എസ്പിസി കല്ലറ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് പ്രത്യക്ഷപ്പെട്ടത്. രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി അപകീർത്തികരമായ പോസ്റ്റിട്ട ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.

പിന്നിൽ ചതി

പിന്നിൽ ചതി

എന്നാൽ സംഭവം ചതിയാണെന്നാണ് കാർത്തികേയൻ പറയുന്നത്. തനിക്ക് യാത്രയയപ്പ് നൽകാനായി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയെന്നും അദ്ദേഹം പറയുന്നു. ചായ കുടിക്കാനായി പോയപ്പോൾ ഫോൺ സ്റ്റേഷനിൽ വച്ചിട്ടാണ് പോയിരുന്നതെന്നും എന്നാൽ തിരിച്ചെത്തി നോക്കിയപ്പോൾ തന്റെ ഫോണിൽ നിന്ന് പോലീസുകാര്‍ ഉൾപ്പെട്ട ഗ്രൂപ്പിലേക്ക് ആരോ മെസേജ് അയച്ചിരുന്നതായി കാർത്തികേയൻ പറയുന്നു.

പിന്നാലെ വീണ്ടും സന്ദേശം

പിന്നാലെ വീണ്ടും സന്ദേശം

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ തന്റെ ഫോണിൽ നിന്ന് പോയ സന്ദേശങ്ങൾ താൻ അയച്ചതല്ലെന്ന് കാർത്തികേയൻ വീണ്ടും സന്ദേശം അയച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്കും പരാതി നൽകി. ഇക്കാര്യത്തിൽ താൻ നിരപരാധിയാണെന്നും ആരോ തന്നെ കുടുക്കാൻ ശ്രമിച്ചതാണെന്നും പരാതിയിൽ കാർത്തികേയൻ ആരോപിക്കുന്നു.

സെൻകുമാറിനും രക്ഷിക്കാനായില്ല

സെൻകുമാറിനും രക്ഷിക്കാനായില്ല

സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് തനിക്ക് ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ നടപടി എടുക്കുകയുള്ളൂവെന്നാണ് ഡിജിപി സെൻകുമാർ നൽകിയിരുന്ന ഉറപ്പ്. എന്നാൽ തിങ്കളാഴ്ച രാത്രി കോട്ടയം ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്യുകയായിരുന്നു.

 വയർലെസ് സെറ്റിലൂടെ

വയർലെസ് സെറ്റിലൂടെ

തിങ്കളാഴ്ച രാത്രിയാണ് കാർത്തികേയനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് കോട്ടയം ജില്ലാ പോലീസ് മേധാവി ഉത്തരവ് ഇറക്കിയത്. വയർലെസ് സെറ്റിലൂടെയാണ് സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.

കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കൂ

കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കൂ

കൂടുതൽ വായിക്കാൻകൂടുതൽ വായിക്കാൻ

കൂടുതൽ വായിക്കാൻകൂടുതൽ വായിക്കാൻ

മഞ്ജു വാര്യരുടേയും ബീനാ പോളിന്റേയും തന്ത്രം പാളുന്നു, വനിതാ സംഘടന ത്രിശങ്കുവില്‍ !! കൂടുതൽ വായിക്കാൻ

English summary
police officer suspended for whatsapp message against pinarayi vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X