കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതിക്കാരിയോട്‌ മോശമായി പെരുമാറി; എഎസ്‌ഐയെ സസ്‌പെന്റ്‌ ചെയ്‌തു

Google Oneindia Malayalam News

തിരുവനന്തപുരം: നെയ്യാര്‍ ഡാം സ്റ്റേഷനില്‍ പാരതിക്കാരിയോട്‌ മോശമായി പെരുമാറിയ എഎസ്‌ഐ ഗോപകുമാറിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. എഎസ്‌ഐയുടെ പെരുമാറ്റം പൊലീസിനാകെ നാണക്കേടെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌ ഡിഐജി സഞ്‌ജയ്‌ കുമാര്‍ ഗുരുദീന്‍ ഡിജിപിക്ക്‌ നല്‍കിയിരുന്നു.

ഗോപകുമാറിന്റെ പെരുമാറ്റവും യൂണിഫോം ധരിക്കാത്തതും ഗുരുതര വീഴ്‌ച്ചയാണ്‌. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക്‌ വീഴിച്ചയുണ്ടായോ എന്ന്‌ പ്രത്യേക അന്വേഷണം നടത്താനും തൂരുമാനിച്ചു. സേനക്കാകെ നാണക്കേടുണ്ടാക്കിയ പെരുമാറ്റമെന്നാണ്‌ ഡിഐജി സഞ്‌ജയ്‌ കുമാര്‍ ഗുരുദീന്‍ കുറ്റപ്പെടുത്തുന്നത്‌.

poloce

പരാതിക്കാരനായ സുദേവന്‍ ചീത്ത വിളിച്ച്‌ പ്രകോപിപ്പിച്ചതാണ്‌ ഇങ്ങനെ പെരുമാറാന്‍ ഇടയാക്കിയതെന്നാണ്‌ എഎസ്‌ഐ നല്‍കിയവിശദീകരണം. എന്നാല്‍ ചീത്ത വിളിക്കാനും ഭീഷണിപ്പെടുത്താനും അതൊരു ന്യായീകരമമല്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.
മാത്രമല്ല, ഈ കേസുമായി ബന്ധമില്ലാത്ത ഗോപന്‌ ഇടപെടേണ്ട ആവശ്യമില്ലായിരുന്നു. ഡ്യൂട്ടി സമയത്ത്‌ .യൂണിഫോം ധരിക്കാതെ സ്‌റ്റേഷനില്‍ ഇരുന്നതും വീഴ്‌ച്ചയാണെന്നും ഡിഐജി കണ്ടെത്തി.

പ്രധാനമന്ത്രിയുടെ ധാര്‍ഷ്ട്യം സൈനികരെ കര്‍ഷകര്‍ക്കെതിരാക്കുന്നു, മോദിക്കെതിരെ തുറന്നടിച്ച് രാഹുല്‍പ്രധാനമന്ത്രിയുടെ ധാര്‍ഷ്ട്യം സൈനികരെ കര്‍ഷകര്‍ക്കെതിരാക്കുന്നു, മോദിക്കെതിരെ തുറന്നടിച്ച് രാഹുല്‍

നിലവില്‍ ഇടുക്കിയിലേക്ക്‌ സ്ഥലം മാറ്റിയെങ്കിലും അച്ചടക്ക നടപടി തുടരാമെന്നും ഡിജിപിക്ക്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്‌തു ചൊവ്വാഴ്‌ച്ചയാണ്‌ കുടുംബ പ്രശ്‌നത്തില്‍ പരാതിയുമായെത്തിയ സുദേവനും മകള്‍ക്കും അധിക്ഷേപം നേരിട്ടത്‌. എസ്‌ഐ ഉള്‍പ്പെടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അധിക്ഷേപം. അവരുടെ വീഴ്‌ച്ചയെക്കുറിച്ചും ഡിഐജി പ്രത്യേകം അന്വേഷിക്കും.

തിരുവഞ്ചൂരിന്റെ ആര്‍എസ്എസ് മീറ്റിങ്, ബിജെപി സ്ഥാനാര്‍ത്ഥികളില്ലാത്ത വാര്‍ഡുകള്‍! കോട്ടയം ഇടതിനെ ഞെട്ടിക്കുമോതിരുവഞ്ചൂരിന്റെ ആര്‍എസ്എസ് മീറ്റിങ്, ബിജെപി സ്ഥാനാര്‍ത്ഥികളില്ലാത്ത വാര്‍ഡുകള്‍! കോട്ടയം ഇടതിനെ ഞെട്ടിക്കുമോ

English summary
police officer suspended in neyyar for misbehavio
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X