കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍ ദിന അക്രമം: കമ്മീഷണര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പോലീസുകാരന് സസ്‌പെന്‍ഷന്‍!!

Google Oneindia Malayalam News

കോഴിക്കോട്: ശബരിമല കര്‍മസമിതി ജനുവരി മൂന്നിന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലെ ആക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പോലീസുകാരന് സസ്‌പെന്‍ഷന്‍. ക്രൈംബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ക്രൈംബ്രാഞ്ച് എസ്പി പിബി രാജീവാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ കമ്മീഷണറായ കാളിരാജ് മഹേഷ് കുമാറിനെതിരെയായിരുന്നു ഉമേഷ് വള്ളിക്കുന്നിന്റെ പോസ്റ്റ്. ഹര്‍ത്താല്‍ സമയത്ത് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ് ഈ വിഷയത്തില്‍ അന്വേഷണം നടത്തിയത്.

1

എസ്ബിക്ക് ബിജു സ്റ്റീഫന്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശ പ്രകാരം സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവാകുകയായിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് മിഠായി തെരുവില്‍ അക്രമം ഉണ്ടാവാന്‍ പ്രധാന കാരണം സിറ്റി പോലീസ് കമ്മീഷണറുടെ ആസൂത്രണത്തിലെ പാളിച്ചയാണെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നത്. ഇത് പോലീസ് സേനയ്ക്കുള്ളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് കമ്മീഷണറെ അടിയന്തരമായി സ്ഥലം മാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. നേരത്തെ മേലുദ്യോഗസ്ഥര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നത് വിലക്കി കൊണ്ട് ഡിജിപിയുടെ ഉത്തരവുണ്ടായിരുന്നു. പരാതിയുണ്ടെങ്കില്‍ മേലുദ്യോഗസ്ഥനെ സമീപിക്കുകയായിരുന്നു വേണ്ടതെന്ന് ഡിജിപി പറയുന്നു. അതേസമയം ഉമേഷ് പറഞ്ഞ കാര്യങ്ങളില്‍ യാഥാര്‍ത്ഥ്യമുണ്ടായിരുന്നുവെന്നാണ് സേനയ്ക്കുള്ളില്‍ ചര്‍ച്ച.

രഘുറാം രാജനെ കോണ്‍ഗ്രസ് തിരിച്ചുകൊണ്ടുവരുന്നു..... രാഹുല്‍ ഗാന്ധിയുടെ ഉപദേഷ്ടാവാക്കും!!രഘുറാം രാജനെ കോണ്‍ഗ്രസ് തിരിച്ചുകൊണ്ടുവരുന്നു..... രാഹുല്‍ ഗാന്ധിയുടെ ഉപദേഷ്ടാവാക്കും!!

വടക്കന്‍പാട്ടുകളെ വെല്ലും 'യുദ്ധകഥകള്‍'... വടകരയിൽ ഇത്തവണ ഏതൊക്കെ അടവുകൾ? തിരിച്ചുപിടിക്കാൻ എൽഡിഎഫ്വടക്കന്‍പാട്ടുകളെ വെല്ലും 'യുദ്ധകഥകള്‍'... വടകരയിൽ ഇത്തവണ ഏതൊക്കെ അടവുകൾ? തിരിച്ചുപിടിക്കാൻ എൽഡിഎഫ്

English summary
police officer suspended on fb post against commissioner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X