മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം; പോലീസുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു, സംഭവം കണ്ണൂരില്‍
കണ്ണൂര്‍: മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം കാരണം പോലീസ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചു. മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫിസറായ മോഹനന്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതര പരുക്കുകളേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവം നടക്കുമ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പോലീസ് ഓഫിസറുടെ വീടിന് സമീപം മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനം നടക്കുകയായിരുന്നു.മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും സ്ഥലം മാറ്റത്തിനായി കഴിഞ്ഞ നാലുകൊല്ലമായി മോഹനന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ സ്ഥലം മാറ്റം അനുവദിച്ചിരുന്നില്ല. കൂടാതെ മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം സഹിക്കവയ്യാതെ മട്ടന്നൂരിലെ 22 പോലീസുകാര്‍ കൂടി സ്ഥലംമാറ്റത്തിനായി അപേക്ഷിച്ചിരുന്നു.

സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് നടപടി കൈക്കൊള്ളേണ്ട എസ്പിയാകട്ടെ പുതിയതായി ചുമതലയേറ്റയാളാണ്. ഈ എസ്പി, എആര്‍ ക്യാംപിലെ ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ ഉപദേശത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്. പോലീസ് അസോസിയേഷന്‍ ഉള്‍പ്പെടെയുളളവര്‍ മട്ടന്നൂരിലെ ഈ മേലുദ്യോഗസ്ഥന് എതിരെയാണ്.












Click it and Unblock the Notifications