സരിത മാഡത്തിന് പൊലീസ് വക പഴങ്ങളും മധുരപലഹാരങ്ങളും
പരിയാരം: ഇതാണ് ചിലരുടെ രാജയോഗം. പൊലീസ് കസ്റ്റഡിയിലും അങ്ങനെ സത്കാരം ലഭിക്കണമെങ്കില്‍ അത് മുജ്ജന്മ സുകൃതമോ ഈ ജന്മത്തില് ചെയ്ത സഹായത്തിനുള്ള പ്രത്യുപകാരമോ...? പറഞ്ഞുവരുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സരിത എസ് നായര്‍ക്ക് ലഭിക്കുന്ന വിവിഐപി സത്കാരങ്ങളെ കുറിച്ചാണ്.
കഴിഞ്ഞ ദിവസം കാസര്‍ക്കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന വഴി സരിതയ്ക്ക് പൊലീസിന്റെ വക പഴങ്ങളും മധുര പലഹാരങ്ങളും വാങ്ങി നല്കിയത്രെ. വ്യാഴാഴ്ച പരിയാരം മെഡിക്കല്‍ കോളേജ് ജംഗഷനില്‍ പൊലീസ് വണ്ടി നിര്‍ത്തി. അതില്‍ നിന്ന് ഒരു വനിത പൊലീസ് ഉദ്യോഗസ്ഥ ഇറങ്ങി അടുത്തുള്ള കടയില്‍ പോയി 500 രൂപയ്ക്ക് സരിതയ്ക്കുള്ള പഴങ്ങളും മധുര പലഹാരങ്ങളും വാങ്ങിയത്രെ.

പാവം, പോകുന്ന വഴി വിശന്നപ്പോള്‍ സരിത വല്ലതും കഴിക്കാന്‍ വേണമെന്ന് പറഞ്ഞതാണെന്ന് വിശ്വസിക്കാമായിരുന്നു. എന്നാല്‍ കച്ചവടക്കാരനോട് പൊലീസ് ഉദ്യോഗസ്ഥ ഒരു കാര്യം പ്രത്യേക സൂചിപ്പിച്ചു. 'പലഹാരം സരിത മാഡത്തിനുള്ളതാണേ'.
പിടിക്കപ്പെട്ട ദിവസം മുതല്‍ സരിതയ്ക്ക് ലഭിക്കുന്ന വിഐപി പരിഗണന ജനങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ്. പൊലീസ് കസ്റ്റഡിയില്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദിച്ചിട്ടുള്ളതും ഈ മാഡത്തിന് തന്നെ. കോടതിയിലേക്കുള്ള പോക്കിലും വരവിലും മാഡത്തെ ഒന്ന് പ്രത്യേകം ശ്രദ്ധിച്ചു നോക്കൂ. ഏതോ വിനോദ സഞ്ചാരത്തിനെന്നപോലെ ഏമാന്മാരോട് കുശലം പറഞ്ഞ് ചിരിച്ചുകൊണ്ടായിരിക്കും. ഹാ..എല്ലാം യോഗം
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications