കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത മാഡത്തിന് പൊലീസ് വക പഴങ്ങളും മധുരപലഹാരങ്ങളും

  • By Aswathi
Google Oneindia Malayalam News

പരിയാരം: ഇതാണ് ചിലരുടെ രാജയോഗം. പൊലീസ് കസ്റ്റഡിയിലും അങ്ങനെ സത്കാരം ലഭിക്കണമെങ്കില്‍ അത് മുജ്ജന്മ സുകൃതമോ ഈ ജന്മത്തില്‍ ചെയ്ത സഹായത്തിനുള്ള പ്രത്യുപകാരമോ...? പറഞ്ഞുവരുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സരിത എസ് നായര്‍ക്ക് ലഭിക്കുന്ന വിവിഐപി സത്കാരങ്ങളെ കുറിച്ചാണ്.

കഴിഞ്ഞ ദിവസം കാസര്‍ക്കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്ന വഴി സരിതയ്ക്ക് പൊലീസിന്റെ വക പഴങ്ങളും മധുര പലഹാരങ്ങളും വാങ്ങി നല്‍കിയത്രെ. വ്യാഴാഴ്ച പരിയാരം മെഡിക്കല്‍ കോളേജ് ജംഗഷനില്‍ പൊലീസ് വണ്ടി നിര്‍ത്തി. അതില്‍ നിന്ന് ഒരു വനിത പൊലീസ് ഉദ്യോഗസ്ഥ ഇറങ്ങി അടുത്തുള്ള കടയില്‍ പോയി 500 രൂപയ്ക്ക് സരിതയ്ക്കുള്ള പഴങ്ങളും മധുര പലഹാരങ്ങളും വാങ്ങിയത്രെ.

Saritha S Nair

പാവം, പോകുന്ന വഴി വിശന്നപ്പോള്‍ സരിത വല്ലതും കഴിക്കാന്‍ വേണമെന്ന് പറഞ്ഞതാണെന്ന് വിശ്വസിക്കാമായിരുന്നു. എന്നാല്‍ കച്ചവടക്കാരനോട് പൊലീസ് ഉദ്യോഗസ്ഥ ഒരു കാര്യം പ്രത്യേക സൂചിപ്പിച്ചു. 'പലഹാരം സരിത മാഡത്തിനുള്ളതാണേ'.

പിടിക്കപ്പെട്ട ദിവസം മുതല്‍ സരിതയ്ക്ക് ലഭിക്കുന്ന വിഐപി പരിഗണന ജനങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ്. പൊലീസ് കസ്റ്റഡിയില്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദിച്ചിട്ടുള്ളതും ഈ മാഡത്തിന് തന്നെ. കോടതിയിലേക്കുള്ള പോക്കിലും വരവിലും മാഡത്തെ ഒന്ന് പ്രത്യേകം ശ്രദ്ധിച്ചു നോക്കൂ. ഏതോ വിനോദ സഞ്ചാരത്തിനെന്നപോലെ ഏമാന്മാരോട് കുശലം പറഞ്ഞ് ചിരിച്ചുകൊണ്ടായിരിക്കും. ഹാ..എല്ലാം യോഗം

English summary
Women police officers brought fruits and sweets for solar scam accused Saritha S Nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X