കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷങ്ങളുമായി ചീട്ടുകളി സംഘത്തെ പിടികൂടി: ലോട്ടറിയടിച്ച് പോലീസുകാർ, പോക്കറ്റിലെത്തുക ഒമ്പത് ലക്ഷം!

Google Oneindia Malayalam News

കൊച്ചി: കേസ് അന്വേഷണവും കുറ്റവാളികളെ കണ്ടെത്തലുമെല്ലാം പോലീസുകാരുടെ ജോലിയുടെ ഭാഗമാണ്. എന്നാൽ ചീട്ട്കളിക്കാരെ പിടികൂടി ലക്ഷാധിപതികളായ പോലീസുകാരെക്കുറിച്ച് കേട്ടിട്ടുണ്ടോ? സംഭവം ഇങ്ങ് കേരളത്തിൽ തന്നെയാണ്. ചീട്ടുകളിക്കാരെ പൊക്കിയ പോലീസ് ഉദ്യോഗസ്ഥർക്ക് പാരിതോഷികമായി കിട്ടിയത് ഒമ്പത് ലക്ഷം രൂപയാണെന്ന് മാത്രം.

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 3 പേര്‍കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 3 പേര്‍

2017 ഒക്ടോബർ 15ന് ആലുവയിലാണ് സംഭവം. ആലുവ പെരിയാർ ക്ലബ്ബിൽ പണം വെച്ചുള്ള ചീട്ടുകളി നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തുന്നത്. തുടർന്ന് 33 പേരാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇവരിൽ നിന്ന് 18,06,280 രൂപ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഈ തുകയാണ് ഭാഗ്യത്തിന്റെ രൂപത്തിൽ പോലീസുകാരുടെ കൈകളിലേക്ക് തന്നെ തിരിച്ചെത്തുന്നത്.

cards-158

ആരോഗ്യ മേഖലയിൽ സ്വദേശിവൽക്കരണം:പ്രവാസികൾക്ക് ഒമാന്റെ പിരിച്ചുവിടൽ നോട്ടീസ്, മലയാളികൾക്ക് ജോലി നഷ്ടം!ആരോഗ്യ മേഖലയിൽ സ്വദേശിവൽക്കരണം:പ്രവാസികൾക്ക് ഒമാന്റെ പിരിച്ചുവിടൽ നോട്ടീസ്, മലയാളികൾക്ക് ജോലി നഷ്ടം!

ഇത്തരത്തിൽ പിടിച്ചെടുക്കുന്ന പണത്തിന്റെ 50 ശതമാനം സർക്കാർ ഖജനാവിലേക്ക് നൽകണമെന്നാണ് കേരള ഗെയിമിംഗ് ആക്ടിലെ ചട്ടം. ഇത് അനുസരിച്ച് ബാക്കിവരുന്ന തുക പണം പിടിച്ചെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും ലഭിക്കും. കേസിൽ പ്രതികൾ പിടിയിലായതിന് പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാണിച്ച് നെടുമ്പാശ്ശേരി പോലീസ് കോടതിയെ സമീപിക്കുകയും ചെയ്തു. ഇതോടെയാണ് കേസ് പരിഗണിച്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇവർക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുന്നത്. ഇതോടെ ലക്ഷങ്ങൾ വെച്ച് ചീട്ടുകളി നടത്തിയ സംഘത്തെ വലയിലാക്കിയ പോലീസ് ഉദ്യോഗസ്ഥർക്ക് പിടിച്ചെടുത്ത തുകയുടെ പകുതി ലഭിക്കുകയും ചെയ്തു. ഈ സ്ക്വാഡിൽ ഉണ്ടായിരുന്ന 23 പോലീസ് ഉദ്യോഗസ്ഥർക്കായാണ് ഒമ്പത് ലക്ഷം രൂപ വീതിച്ച് നൽകുക.

English summary
Police officers get cash after caught illegal card game players
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X