Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്ലേഡ് മാഫിയക്ക് പോലീസ് ബന്ധമെന്ന് മന്ത്രി

കോട്ടയം: പോലീസ് മന്ത്രിക്ക് തന്നെ കേരളത്തിലെ പോലീസിനെ വിശ്വാസമില്ലെന്ന സ്ഥിതിയാണ് കേരളത്തില്‍. സംസ്ഥാന പോലീസിലെ പല ഉന്നതര്‍ക്കും ബ്ലേഡ് മാഫിയയുമായി ബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രി തന്നെ അംഗീകരിച്ചു.

പോലീസിലെ ചില ഉന്നതര്‍ക്ക് ബ്ലേഡ് മാഫിയയുമായി ബന്ധമുണ്ടെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.ബ്ലേഡ് മാഫിയയെ സഹായിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Ramesh Chennithala

അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു ജയില്‍ വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. സമാനമായ പരാതികള്‍ പോലീസ് വകുപ്പിലെ പലര്‍ക്കും എതിരെ ഉയര്‍ന്നിട്ടുണ്ട്.

പോലീസില്‍ ബ്ലേഡ് മാഫിയയുമായി ബന്ധമുള്ളവര്‍ ഉള്ളത് ഓപ്പറേഷന്‍ കുബേരയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന്റെ മകനുമായി സാമ്പത്തിക ഇടപാട് നടത്തിയ ദമ്പതിമാരെ കേസില്‍ കുടുക്കിയതായും ആരോപണമുണ്ട്.

തിരുവന്തപുരത്ത് അഞ്ചംഗ കുടംബം ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതോടെയാണ് ഓപ്പറേഷന്‍ കുബേര ശക്തമാക്കിയത്. രണ്ട് ദിവസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത പണമിടപാട് സ്ഥാപനങ്ങളില്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+