പറഞ്ഞിട്ടും ശരിയാകാത്ത പോലീസിന് മുഖ്യമന്ത്രിയുടെ ഉപദേശം!സര്‍ക്കാരിന്റെ നയമനുസരിച്ച് പ്രവര്‍ത്തിക്കണം
തിരുവനന്തപുരം റേഞ്ചിലെ പോലീസ് ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്.
തിരുവനന്തപുരം: സര്‍ക്കാരിന്റെ നയമനുസരിച്ച് വേണം പോലീസ് പ്രവര്‍ത്തിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കിയത്. കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമനുസരിച്ച് വേണം സേനയിലെ ഓരോ ഉദ്യോഗസ്ഥനും പ്രവര്‍ത്തിക്കേണ്ടത്. പോലീസുകാര്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കും ജാതിമത ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം റേഞ്ചിലെ പോലീസ് ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്.

പക്ഷപാതം പാടില്ല...
സര്‍ക്കാര്‍ നയമനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യന്‍, പോലീസ് സേനയില്‍ അഴിമതിയും, മൂന്നാംമുറയും വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ, ജാതിമത ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്ന് പറഞ്ഞ അദ്ദേഹം പക്ഷപാതിത്വം പാടില്ലെന്നും ആവശ്യപ്പെട്ടു.

ജാഗ്രത കാണിക്കണം...
കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പോലീസ് ജാഗ്രത കാണിക്കണം. പോലീസിന്റെ ന്യായമായ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യോഗം വീഴ്ചകളുടെ പശ്ചാത്തലത്തില്‍...
വിവാദ വിഷയങ്ങളില്‍ പോലീസ് വേഗത്തില്‍ തീരുമാനമെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പല സംഭവങ്ങളിലും പോലീസിന് തുടര്‍ച്ചയായി വീഴ്ച സംഭവിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പോലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.

മറ്റു റേഞ്ചുകളിലും യോഗം...
ആഭ്യന്തര സെക്രട്ടറി സുബ്രതാ ബിശ്വാസ്, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് നടന്ന യോഗത്തിന്റെ മാതൃകയില്‍ കണ്ണൂരും, മലപ്പുറത്തും, എറണാകുളത്തും റേഞ്ച് അടിസ്ഥാനത്തില്‍ യോഗം വിളിക്കും.












Click it and Unblock the Notifications