കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് പിന്തുണയുമായി എത്തി;പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

തിരുവനന്തപുരം; രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് പിന്തുണയുമായി എത്തിയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ആറ് പോലീസുകാർക്കെതിരെയാണ് നടപടി. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കൊച്ചിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഡിസിസി ഓഫീസിൽ എത്തി ഷാൾ അണിയിക്കുകയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം ഫോട്ടോ എടുക്കുകയും ചെയ്ത പോലീസുകരുടെ ചിത്രം പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

എട്ട് പേരുടെ ജീവനെടുത്ത് തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിലെ തീപിടുത്തം- ചിത്രങ്ങൾ കാണാം

kerala-police-1-27

കണ്‍ട്രോള്‍ റൂം എഎസ്‌ഐ ഷിബു ചെറിയാന്‍, ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എഎസ്‌ഐമാരായ ജോസ് ആന്റണി, ബിജു, കൂടാതെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സില്‍ജന്‍, ദിലീപ്, സദാനന്ദന്‍ എന്നിവരാണ് ഷാള്‍ അണിയിച്ചത്. കൊച്ചി സിറ്റി ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പിലെ വാട്സാപ്പ് ഗ്രൂപ്പിലായിരു്നു ചിത്രം പ്രചരിച്ചത്.

തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ സിഎച്ച് നാഗരാജു അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പോലീസുകാർ ചട്ടലംഘനം നടത്തിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടി.പോലീസ് അസോസിയേഷൻ മുൻ ഭാരവാഹികളാണിവർ. അതേസമയം, കോണ്‍ഗ്രസ് ചായ്‌വുള്ള പോലീസുകാരുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ എ ഗ്രൂപ്പുകാര്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ടൈറ്റാനിയത്തിലെ എണ്ണച്ചോര്‍ച്ച: വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നു തിരുവനന്തപുരം ജില്ലാ കളക്ടര്‍ടൈറ്റാനിയത്തിലെ എണ്ണച്ചോര്‍ച്ച: വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നു തിരുവനന്തപുരം ജില്ലാ കളക്ടര്‍

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

ഇന്ത്യയുടെ ഒരു തരി മണ്ണ് പോലും ചൈനയ്ക്ക് വിട്ടുനല്‍കിയിട്ടില്ല; പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്രംഇന്ത്യയുടെ ഒരു തരി മണ്ണ് പോലും ചൈനയ്ക്ക് വിട്ടുനല്‍കിയിട്ടില്ല; പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്രം

ഇന്ത്യന്‍ വ്യോമസേനയില്‍ അവസരം; 255ഓളം ഒഴിവുകള്‍, ഇപ്പോള്‍ തന്നെ അപേക്ഷിക്കൂഇന്ത്യന്‍ വ്യോമസേനയില്‍ അവസരം; 255ഓളം ഒഴിവുകള്‍, ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ

English summary
police officers who supported ramesh chennithala's aiswarya yathra susupended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X