Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ചുംബന സമരമോ? വേറെ പണിയുണ്ടെന്ന് പോലീസ്

കോഴിക്കോട്: സദാചാര ഗുണ്ടകളുടെ കടന്നാക്രമണത്തിന് എതിരെ കൊച്ചിയില്‍ നടന്ന ചുംബന സമരത്തിലെ ഇടപെടല്‍ പോലീസിനെ പാഠം പഠിപ്പിച്ചുവോ. അതെയെന്നുവേണം കരുതാന്‍. കൊച്ചിയിലെ പോലീസിന്റെ ഇടപെടന്‍ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തില്‍ കോഴിക്കോട് നടക്കുന്ന രണ്ടാം ഘട്ട സമരത്തെ കണ്ടില്ലെന്ന് നടിക്കാനാണ് ജില്ലാ പോലീസ് മേധാവികളുടെ നിര്‍ദ്ദേശമെന്നാണ് വിവരം.

ചുംബന സമരത്തിനെത്തുന്നവരെ ഒരു തരത്തിലും ഉപദ്രവിക്കരുതെന്നും അക്രമം ഉണ്ടായാല്‍ ഇടപെട്ടാല്‍ മതിയെന്നുമാണ് പോലീസിന്റെ തീരുമാനം. ഡിസംബര്‍ 7ന് ഞായറാഴ്ചയാണ് കോഴിക്കോട് ചുംബന സമരം സംഘടിപ്പിച്ചിരിക്കുന്നത്. കിസ് ഇന്‍ ദി സ്ട്രീറ്റ് എന്ന പേരില്‍ കോഴിക്കോട് മൊഫ്യൂസില്‍ സ്റ്റാന്‍ഡ് പരിസരത്തു വച്ചായിരിക്കും നടക്കുകയെന്ന് സംഘാകര്‍ അറിയിച്ചു.

kiss-of-lave-page

പോലീസ് ഫോഴ്‌സിനെ മുഴുവന്‍ ഉപയോഗിച്ച് കൊച്ചിയില്‍ നടത്തിയ പോലീസ് അതിക്രമം കോഴിക്കോട് ഉണ്ടാകാന്‍ ഇടയില്ലെന്നാണ് സൂചന. കൊച്ചിയിലെ വിവാദങ്ങളെ തുടര്‍ന്ന് പ്രതിഷേധക്കാരും പിന്നോട്ടടിച്ചിരിക്കുകയാണ്. സമരം നടത്തുന്നവരും പ്രതിഷേധിക്കുന്നവരും കാണാനെത്തുന്നവരുമൊക്കെ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കാതെ പരിപാടി അവസാനിപ്പിക്കണമെന്നാണ് പോലീസിന്റെ അഭ്യര്‍ത്ഥന.

നൂറുകണക്കിന് ആളുകള്‍ കോഴിക്കോട് പരിപാടിക്കെത്തുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. കോഴിക്കോട് ബീച്ചില്‍ വെച്ചാണ് ആദ്യം പരിപാടി തീരുമാനിച്ചതെങ്കിലും ഞായറാഴ്ചയായതിനാല്‍ ബീച്ചിലെ തിരക്കുകൂടി കണക്കിലെടുത്താണ് ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് പരിപാടി മാറ്റിയത്. അതേസമയം, ചുംബന സമരത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ കഴിഞ്ഞദിവസം നടന്ന 'ഇരുട്ടുനുണയാമെടികളെ' എന്ന പരിപാടിക്ക് വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് എത്തിയതെന്നത് സംഘാടകര്‍ക്ക് ആശങ്കയുളവാക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+