കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടത്തല്ലിന് വേദിയായി പോലീസ് അക്കാദമി അവധിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കയ്യാങ്കളി

കയ്യാങ്കളിയില്‍ പരിക്കേറ്റ ഇരുവരും അക്കാദമി ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു.

  • By Nihara
Google Oneindia Malayalam News

തൃശ്ശൂര്‍ : പോലീസ് അക്കാദമിയില്‍ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്. അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. റിസര്‍വ് ഇന്‍സ്‌പെക്ടറും എസ്ഐയുമാണ് യൂണിഫോമില്‍ പരസ്യമായി കൂട്ടത്തല്ല് നടത്തിയത്. അടിക്കിടയില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ഇരുവരും അക്കാദമി ആശുപത്രിയില്‍ ചികിത്സ തേടി. റിസര്‍വ് ഇന്‍സ്‌പെക്ടര്‍ ജോസഫും എസ്ഐ സുരേഷുമാണ് പദവി മറന്ന് തമ്മിലടി നടത്തിയത്.

തന്നെ അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന് കാണിച്ച് എസ്ഐ അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അവധി അനുവദിക്കുന്നതിന് നല്‍കിയ അപേക്ഷ പരിഗണിക്കവെ ആരംഭിച്ച തര്‍ക്കമാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്. സഹപ്രവര്‍ത്തകരാണ് ഇരുവരേയും പിടിച്ചു മാറ്റിയത്. മുഖത്ത് പരിക്കേറ്റ എസ്ഐയാണ് അക്കാദമി ആശുപത്രിയിലെത്തി ആദ്യം ചികിത്സ തേടിയത്. പിന്നാലെ റിസര്‍വ് ഇന്‍സ്‌പെക്ടറും ആശുപത്രിയിലെത്തി. അകാരണമായാണ് തന്നെ മര്‍ദിച്ചത്. വ്യക്തി വൈരാഗ്യം തീര്‍ക്കുകയായിരുന്നുവെന്നും എസ്ഐ നല്‍കിയ പരാതിയില്‍ പറയുന്നു.

Police

അച്ചടക്ക ലംഘനത്തിനും കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനും സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ നേരിട്ടവരാണ് ഇരുവരുമെന്ന് പോലീസ് അക്കാദമി വൃത്തങ്ങള്‍ പറയുന്നു. അക്കാദമിയില്‍ നടന്ന സംഘര്‍ഷത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.

English summary
Police officers clash in Police academy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X