ദിലീപ് കാവ്യയെ ഒന്നും അറിയിച്ചില്ല..! എല്ലാം രഹസ്യം...! കാവ്യയുടെ മൊഴി ദിലീപിനെ കുരുക്കും..??
കൊച്ചി: ഒരു കാലത്ത് ദിലീപിന്റേയും കാവ്യാ മാധവന്റേയും അടുത്ത സുഹൃത്തായിരുന്നു ആക്രമിക്കപ്പെട്ട നടി. എന്നാല്‍ പിന്നീട് ഇവര്‍ അകന്നു. സുഹൃത്തായ നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപിന് പ്രയാസമൊന്നും ഉണ്ടായില്ലെങ്കിലും കാവ്യാ മാധവനും അക്കാര്യത്തില്‍ പങ്കുണ്ടോ എന്നായിരുന്നു പൊതുവേയുള്ള സന്ദേഹം. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കാവ്യയുടെ ചോദ്യം ചെയ്യലും. ചോദ്യം ചെയ്യലില്‍ നിന്നും കാവ്യയെ പ്രതി ചേര്‍ക്കാനുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നത് ആലുവ റൂറല്‍ എസ്പി എംവി ജോര്‍ജ് വ്യക്തമാക്കിയിരിക്കുന്നു.

പങ്കിന് സൂചനയില്ല
നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ പങ്കിന് വ്യക്തമായ സൂചനയില്ലെന്നാണ് ആലുവ റൂറല്‍ എസ്പി വ്യക്തമാക്കിയിരിക്കുന്നത്. കാവ്യയെ ചോദ്യം ചെയ്തതില്‍ നിന്നും കൂടുതല്‍ വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന.

മൊഴികളില്‍ അവ്യക്തത
കാവ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമോ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമോ എന്ന കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല. നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചില്ലെന്ന് മാത്രമല്ല കാവ്യയുടെ മൊഴികളില്‍ അവ്യക്തത ഉണ്ടെന്നും അറിയുന്നു.

സുനിയെ അറിയില്ല
അന്വേഷണ ഉദ്യോഗസ്ഥരുടെ മിക്ക ചോദ്യങ്ങള്‍ക്കും അറിയില്ല എന്ന മറുപടിയാണത്രേ കാവ്യ നല്‍കിയത്. പള്‍സര്‍ സുനിയെ പരിചയമില്ലെന്നും സുനി ലക്ഷ്യയില്‍ വന്നോ എന്ന് അറിയില്ലെന്നും കാവ്യ മൊഴി നല്‍കി.

അമ്മയേയും ചോദ്യം ചെയ്തു
ഇന്നലെ രാവിലെ മുതല്‍ 6 മണിക്കൂറോളമാണ് ആലുവയിലുള്ള ദിലീപിന്റെ തറവാട്ട് വീട്ടില്‍ വെച്ച് കാവ്യയെ ചോദ്യം ചെയ്തത്. കാവ്യയുടെ അമ്മ ശ്യാമളയേയും ചോദ്യം ചെയ്തിട്ടുണ്ട്. ക്വട്ടേഷനില്‍ ഇരുവര്‍ക്കും പങ്കുണ്ടോ എന്നറിയാനാണ് ഇരുവരേയും ചോദ്യം ചെയ്തത്

നടിയുമായി അകൽച്ച
ആക്രമിക്കപ്പെട്ട നടിയുമായി അകലാനുള്ള കാരണവും പോലീസ് കാവ്യയോട് അന്വേഷിച്ചുവെന്നാണ് അറിയുന്നത്. ഇരുവരും പങ്കെടുത്ത വിദേശ സ്റ്റേജ്‌ഷോകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യങ്ങള്‍.

അറിയില്ലെന്ന് മറുപടി
ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും കാവ്യ മറുപടി പറഞ്ഞില്ല എന്നാണ് അറിയുന്നത്. മാത്രമല്ല ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹ മോചനത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും കാവ്യ പ്രതികരിച്ചില്ല.

ദിലീപ് നിരപരാധിയെന്ന്
ദിലീപ് നിരപരാധിയാണ് എന്ന് കാവ്യ മൊഴിയെടുപ്പിനിടെ പലതവണ ആവര്‍ത്തിക്കുകയുണ്ടായി. മാത്രമല്ല പലപ്പോഴും നടി അന്വേഷണസംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. കാവ്യയുടെ മൊഴി അന്വേഷണ സംഘം വിലയിരുത്തുകയാണ്.

വീണ്ടും ചോദ്യം ചെയ്തേക്കും
കാവ്യയുടെ മുന്‍ ഡ്രൈവറായിരുന്ന തമ്മനം സ്വദേശി ബിനുവിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയിലെ അവ്യക്തതകളുടെ പശ്ചാത്തലത്തില്‍ കാവ്യയില്‍ നിന്നും വീണ്ടും പോലീസ് മൊഴി എടുത്തേക്കുമെന്നാണ് അറിയുന്നത്.

സുനിയുടെ മൊഴി
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ കാക്കനാട്ടുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചുവെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഇക്കാര്യം കാവ്യ നിഷേധിച്ചിട്ടുണ്ട്.

ലക്ഷ്യയിലെ ഇടപാട്
ലക്ഷ്യയില്‍ കണക്കില്‍പ്പെടാത്ത രണ്ട് ലക്ഷം രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സുനി ചെന്നു എന്ന് പറയുന്ന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല.












Click it and Unblock the Notifications