കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തി; കെ രാധാകൃഷ്ണനെതിരെ അന്വേഷണം
തൃശ്ശൂര്: വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേരു വെളുപ്പെടുത്തിയ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ അന്വേഷണം. രാധാകൃഷ്ണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. രാഝാകൃഷ്ണനെതിരായ അരോപണം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.
തൃശ്‌സൂര്‍ സിറ്റിപോലീസ് കമ്മീഷ്ണര്‍ ഹിമേന്ദ്രനാഥാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കെ രാധാകൃഷ്ണനോട് ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണം തേടും. പീഡനക്കേസിലെ പ്രതിയായ സിപിഎം കൗണ്‍സിലര്‍ ജയന്തനെതിരായ പാര്‍ട്ടി നടപടി വിശദീകരിക്കുമ്പോഴാണ് മുന്‍ സ്പീക്കര്‍ കൂടിയായ കെ.രാധാകൃഷ്ണന്‍ ഇരയുടെ പേര് വെളിപ്പെടുത്തിയത്.













Click it and Unblock the Notifications