കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിന്റെ യാത്രാപാസ് ആര്‍ക്കൊക്കെ കിട്ടും? എങ്ങനെ അപേക്ഷിക്കണം, അറിയേണ്ടതെല്ലാം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇനി യാത്രയ്ക്കായി പോലീസ് പാസ് നിര്‍ബന്ധമാക്കി. പോലീസ് പാസിന് അപേക്ഷിക്കണമെങ്കില്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം. ഇന്ന് വൈകുന്നേരത്തോടെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സംവിധാനം നിലവില്‍ വരും. കേരള പോലീസിന്റെ വെബ് സൈറ്റിലാണ് ഈ സൗകര്യം ഉണ്ടാവുക.

Recommended Video

cmsvideo
Travel pass: Apply online from Saturday evening, How to apply for covid lockdown travel pass
1

മൊബൈലിലോ ഇ മെയിലോ യാത്രാപാസ് ലഭിക്കും. കൂലിപ്പണിക്കാര്‍ക്കും ദിവസ വേതനക്കാര്‍ക്കും ജോലിക്ക് പോകാനാണ് പാസ്. തൊഴിലാളിയോ തൊഴിലുടമയോ ഇതിനായി അപേക്ഷ നല്‍കണം. ലോക്ഡൗണില്‍ ഇളവ് നല്‍കിയിരിക്കുന്ന തൊഴില്‍ മേഖലയിലുള്ളവര്‍ക്കും പാസ് നല്‍കും. ഇതോടൊപ്പം അടിയന്തര യാത്ര വേണ്ടവര്‍ക്കും പാസിനായി അപേക്ഷിക്കാം. മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം പോലെ ഒഴിച്ച് കൂടാനാവാത്ത ആവശ്യങ്ങള്‍ക്ക് മാത്രമേ പാസ് നല്‍കൂ. അവശ്യ വിഭാഗത്തില്‍ വരുന്നവര്‍ പാസ് വേണ്ട, തിരിച്ചറിയല്‍ രേഖ മാത്രം മതി.

പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ ഓണ്‍ലൈനില്‍ പാസിനായി അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തണം. ഇത് പരിശോധിച്ചാണ് യാത്രാനുമതി നല്‍കുക. അനുമതി ലഭിച്ചാല്‍ അപേക്ഷിക്കുന്നയാളുടെ മൊബൈല്‍ ഫോണിലേക്ക് ഒടിപി വരും. അനുമതി പത്രം ഫോണില്‍ ലഭ്യമാകും. ഇതുപയോഗിച്ച് മാത്രമാണ് യാത്ര നടത്താനാവുക. ആശുപത്രി ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ സേവന വിഭാഗങ്ങള്‍ക്ക് പാസില്ലാതെ യാത്ര ചെയ്യാം.

കേരളം ലോക്ക് ഡൗണിൽ, ചിത്രങ്ങൾ കാണാം

അതേസമയം ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നത് വരെ സത്യപ്രസ്താവനയോ തിരിച്ചറിയല്‍ കാര്‍ഡുകളോ ഉപയോഗിച്ച് കൊണ്ട് ആളുകള്‍ യാത്ര ചെയ്യാന്‍ അനുമതിയുണ്ട്. അടിയന്തരമായി വേണ്ടവര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് പാസ് വാങ്ങാവുന്നതാണ്. അതേസമയം കര്‍ശന നിയന്ത്രണങ്ങളാണ് ലോക്ഡൗണിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി തീവ്ര വ്യാപനം വിലയിരുത്താന്‍ വിളിച്ച തദ്ദേശ പ്രതിനിധികളുടെ യോഗം ഇന്ന് ചേര്‍ന്നിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷം കടന്നു.

കൂൾ ലുക്കിൽ നന്ദിത ശ്വേത, ചിത്രങ്ങൾ

English summary
police pass mandatory for all to travel will available today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X