കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നല്ല ബെസ്റ്റ് ഡിജിപി; സെക്രട്ടേറിയറ്റിന്റെ സുരക്ഷയ്ക്ക് പോലീസ് വേണ്ട, തെരുവ് നായ്ക്കള്‍ മതി !!!

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: തെരുവ് നായ്ക്കളൊകണ്ട് പൊതു ജനം പൊറുതി മുട്ടിയിരിക്കുകയാണ്. നായ്ക്കളുടെ അക്രമം ഭയന്ന് പുറത്തിറങ്ങാന്‍ പോലും ഭയക്കുമ്പോഴാണ് തെരുവ് നായ്ക്കളെ വളര്‍ത്താനുള്ള പരിപാടി. സെക്രട്ടേറിയറ്റിന്റെ സുരക്ഷയ്ക്ക് ഇനി പോലീസ് വേണ്ട, പകരം പരിശീലനം കൊടു്തത തെരുവ് നായ്ക്കളെ മതിയെന്നാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ നിര്‍ദ്ദേശം.

ഡിജിപിയുടെ നിര്‍ദ്ദേശം കേട്ട് അന്തം വിട്ടിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കാന്‍ ഒരു വഴിയുമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ എങ്ങനെയാണ് ഡജിപിയുടെ നിര്‍ദ്ദേശം നടപ്പിലാക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം. കോര്‍പ്പറേഷന്‍ അധികൃതര്‍ക്കുപോലും പട്ടി പിടിത്തത്തില്‍ പരിശീലനം ലഭിച്ചവരെ കിട്ടാത്ത അവസ്ഥയുള്ളപ്പോള്‍ നായ്ക്കളെ എങ്ങനെ പിടികൂടി പരിശീലിപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം.

loknath behra

സെക്രട്ടേറിയറ്റിന് ചില തീവ്രവാദ സംഘടനകളുടെ ഭീഷണി ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണത്രേ നിര്‍ദ്ദേശം. സെക്രട്ടേറിയറ്റിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ പോലീസുകാരെ എങ്ങനെ വിന്യസിക്കാമെന്ന ചര്‍ച്ചയിലാണ് തെരുവ് നായ്ക്കളുടെ കാര്യം നിര്‍ദ്ദേശമായി വന്നത്. നാടന്‍ പട്ടികളെ സെക്രട്ടേറിയറ്റില്‍ വളര്‍ത്താം എന്ന നിര്‍ദേശം ഡിജിപിയാണ് മുന്നോട്ടുവച്ചത്.

സെക്രട്ടേറിയറ്റിനു സമീപം അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ പരിശീലിപ്പിച്ച് ഓരോ ഗേറ്റിലും സുരക്ഷയൊരുക്കാമെന്നാണ് ഡിജിപി പറയുന്ത്. ഇതിനായുള്ള പ്ലാനും അദ്ദേഹം തയ്യാറാക്കിയതായാണ് വിവരം. അതേസമയം, സെക്രട്ടേറിയറ്റിലെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്നും സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമുള്ള നിര്‍ദേശം നടപ്പിലാക്കാന്‍ ഡിജിപിയുടെ ഭാഗത്തുനിന്നു ഒരു നടപടി ഉണ്ടായിട്ടില്ല.

സെക്രട്ടേറിയറ്റില്‍ ആകെ പ്രവര്‍ത്തിക്കുന്നതു രണ്ടു മെറ്റല്‍ ഡിറ്റക്ടറുകളാണ്. മറ്റുള്ളവ പണിമുടക്കിയിട്ടു വര്‍ഷം രണ്ടു കഴിഞ്ഞു. മൂന്നു മന്ത്രിമാരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന പുതിയ അനക്‌സിന്റെ സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിച്ചിട്ടില്ല.

പോലീസുകാര്‍ക്കായുള്ള ഗാര്‍ഡ് റൂം വൃത്തിഹീനമായികിടക്കുകയാണ്. നല്ലൊരു മഴ വന്നാല്‍ ചോര്‍ന്നൊലിക്കും. എന്നാല്‍ ഇവയൊന്നും പരിഗണിക്കാതെയാണ് പുതിയ പദ്ധതിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Police planing to trained stray dogs for tightened Security of Secretariat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X