സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫീസിലുണ്ട്; കീഴടങ്ങില്ലെന്ന് നേതാക്കള്‍
തിങ്കളാഴ്ച ഉച്ചക്ക് ഹൈക്കോടതി സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി നിര്‍ദ്ദേശിച്ചു.
കൊച്ചി: വ്യവസായിയെ തട്ടികൊണ്ട് പോയ കേസില്‍ ഒളിവില്‍ പോയ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ പോലീസിന് കീഴടങ്ങില്ലെന്ന് സിപിഎം നേതൃത്വം. സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്നും നേതൃത്വം വ്യക്തമാക്കി. കീഴടങ്ങാന്‍ ഏഴ് ദിവസത്തെ സാവകാശം കോടതി നല്‍കിയിട്ടുണ്ടെന്നും സിപിഎം നേതൃത്വം പറഞ്ഞു.
തിങ്കളാഴ്ച ഉച്ചക്ക് ഹൈക്കോടതി സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി നിര്‍ദ്ദേശിച്ചു .ഇതേ തുടര്‍ന്ന് സക്കീറിനെ അറസ്റ്റ് ചെയ്യാനുള്ള നടപടി പൊലീസ് ശക്തമാക്കുകയായിരുന്നു. ഇതിനിടയിലാണ് സക്കീര്‍ ഹുസൈന്‍ കളമശ്ശേര് ഏരിയ കമ്മറ്റി ഓഫീസില്‍ ഉണ്ടെന്ന് വിവരം ലഭിച്ചത്.

ഓഫീസിനുള്ളില്‍ കയറി സക്കീര്‍ ഹുസൈനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഉന്നതഉദ്യോഗസ്ഥരുടെ അനുമതി തേടിയിരുന്നെന്നാണ് സൂചന. പാര്‍ട്ടി ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഉടന്‍സ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. ഇതിന് പിന്നാലെയാണ് പ്രതി ഉടന്‍ കീഴടങ്ങുന്നില്ല എന്ന് നേതാക്കള്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications