കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ് ഡിപിഐ യുടെ മാർച്ച് തടയാൻ പൊലീസിന്റെ ഗൂഢനീക്കങ്ങളെന്ന് നേതാക്കൾ; പ്രസംഗം എഴുതിക്കൊടുക്കണമെന്ന്..

Google Oneindia Malayalam News

കോഴിക്കോട്: കശ്മീരി പെണ്‍കുട്ടിയുടെ പൈശാചികമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കോഴിക്കോട് നടത്താന്‍ നിശ്ചയിച്ചിരുന്ന ബഹുജനറാലി മുടക്കാൻ പൊലീസ് അന്യായമായ തടസങ്ങൾ സൃഷ്ടിക്കുകയാണെന്ന് ഭാരവാഹികൾ. നേരത്തെ ഏപ്രിൽ 19നായിരുന്നു റാലി പ്രഖ്യാപിച്ചത്. ഇത് മുടക്കാൻ കമ്മിഷണർ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞയുടെ പശ്ചാത്തലത്തില്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണറുടെ അനുവാദത്തോടെ റാലി ഏപ്രില്‍ 30ലേക്കു മാറ്റി. അന്നേദിവസം തന്നെ പെര്‍മിഷന് നിയമ പ്രകാരമുള്ള അപേക്ഷ നല്‍കുകയും ചെയ്തു.

എന്നാല്‍ പരിപാടി നടത്തുന്നതിന് അടിയന്തിരാവസ്ഥക്കാലത്തെതിന് സമാനമായ അതി വിചിത്രകരമായ നിയന്ത്രണങ്ങളുമായി പോലീസ് തടസ്സം സൃഷ്ടിക്കുകയാണ്. പൊതുസമ്മേളനത്തിന് അനുമതി നല്‍കണമെങ്കില്‍ പ്രസംഗകര്‍ ഓരോരുത്തരും പ്രസംഗിക്കുന്നതെന്തൊക്കെയാണെന്ന് വിശദമായി എഴുതിത്തരണമെന്നാണ് പോലീസ് നിർദ്ദേശം.

 sdpi

എപ്രില്‍ 16 ന് സംസ്ഥാനത്ത് നടന്ന ഹര്‍ത്താലിന്റെ ഉത്തരവാദിത്തം എസ്.ഡി.പി.ഐ ക്ക് മേല്‍ ചാര്‍ത്തി കൊണ്ട് പാര്‍ട്ടിയുടെ ചില എതിരാളികള്‍ നടത്തിയ പ്രചരണത്തിന്റെ ചുവട് പിടിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടി യോട് പോലീസ് അന്യായമായും വിവേചനപരമായും പെരുമാറുന്നത് ജനാധിപത്യ മൂല്യങ്ങളുടെ നിരാകരണമാണ്. എല്ലാ ജനാധിപത്യ കക്ഷികളും ഇതിനെതിരെ രംഗത്ത് വരണം. ഹര്‍ത്താല്‍ ദിവസം ആര്‍എസ്.എസിനെതിരെ തെരുവിലിറങ്ങിയ യുവജനങ്ങളോട് വര്‍ഗ്ഗീയ നിലപാടാണ് സി.പി.എമ്മും കേരള സര്‍ക്കാരും സ്വീകരിക്കുന്നത്. ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യുന്നതില്‍ ഒതുങ്ങുന്നതല്ല പോലീസ് നടപടികള്‍. കാണികളായി നിന്നിരുന്നവരെ പോലും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നു.

ഹര്‍ത്താലിന്റെ പേരില്‍ രണ്ടായിരത്തോളം യുവാക്കള്‍ക്കതിരെ കേസ് ചുമത്തുന്നത് കേരളത്തിലാദ്യമാണ്. ഊതിവീര്‍പ്പിച്ച കഥകളല്ലാതെ അതിനുമാത്രം എന്ത് അക്രമങ്ങളാണ് ഈ ഹര്‍ത്താലില്‍ ഉണ്ടായിരിക്കുന്നത്. താനൂരില്‍ പതിമൂന്ന് മുസ്ലിം സ്ഥാപനങ്ങള്‍ അക്രമിക്കപ്പെട്ടിട്ട് വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന വിധമാണ് മന്ത്രി കെ.ടി ജലീല്‍ പെരുമാറിയതെന്നും സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി ആരോപിച്ചു.

വേറിട്ടതും അപലപിക്കപ്പെടേണ്ടതുമായ സംഭവമാണ് താനൂരിലെ ബേക്കറി കവര്‍ച്ച. അടച്ചിട്ട സ്ഥാപനം പൂട്ട് പൊളിച്ച് അകത്ത് കയറി പട്ടാപ്പകല്‍ കൊള്ളയടിക്കുന്നത് മുമ്പ് നാദാപുരത്തു നിന്നുമാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവമാണ്. മലപ്പുറം ജില്ലയെ നാണം കെടുത്തിയ ഈ കൊള്ളക്ക് നേതൃത്വം നല്‍കിയവരാരെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവരില്‍ സിപിഎം ബന്ധമുള്ളവരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.അസാധാരണവും വിവേചനപരവുമായ നടപടികളാണ് ഹര്‍ത്താലിന്റെ പേരില്‍ പോലീസ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. നിരപരാധികളായ നിരവധി യുവാക്കളെ കേസില്‍ കുടുക്കിയിരിക്കുന്നു.

ഹര്‍ത്താലിന് തലേദിവസത്തെ പ്രകടനങ്ങളില്‍ പങ്കെടുത്തുവെന്നത് കൊണ്ട് അന്നേ ദിവസമുണ്ടായ അക്രമങ്ങളില്‍ പ്രതിയാക്കുന്നു. ആർ എസ് എസിനെതിരെ മുഴക്കിയ മുദ്രാവാക്യങ്ങളെ ഹിന്ദു വിരുദ്ധ മുദ്രാവാക്യമായി ചിത്രീകരിച്ച് 153 എ ചാര്‍ത്തിയിരിക്കുന്നു. ആർഎസ്എസിന്റെ കൊടി നശിപ്പിച്ച കേസില്‍ 153എ ചുമത്തിയിരിക്കുന്നു. അതേ സ്ഥലത്ത് ദണ്ഡുകളേന്തി ആർഎസ്എസ് നടത്തിയ പ്രതിഷേധ പ്രകടനത്തിന് കേസില്ല. പലരുടെയും പേരില്‍ പോക്‌സോ ചുമത്തി. എന്നാല്‍ പെണ്‍കുട്ടിയുടെ പേരും ഫോട്ടോയും സഹിതമുള്ള ബാനറുകളേന്തി നടത്തിയ സി.പി.എമ്മിന്റെതടക്കമുള്ള പ്രകടനങ്ങള്‍ക്കെതിരെ കേസില്ല.

താനൂരിൽ മൂന്ന് കെ എസ് ആർ ടി സി ബസുകളുടെ ഗ്ലാസ്സ് പൊട്ടുകയും ഒരു പോലീസ് ബസ് അക്രമിക്കപ്പെടുകയും ചെയ്ത കേസില്‍ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി കോടതി എട്ടു പ്രതികളില്‍ ഓരോരുത്തര്‍ക്കും 255000 രൂപ വീതം ഫൈനടക്കാന്‍ വിധിച്ചിരിക്കുന്നു.

ഹര്‍ത്താലിന്റെ മറവിലുള്ള പോലീസ് വേട്ടക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതിനുമെതിരെ ഏപ്രില്‍ 30ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് ഒഴികെയുള്ള മുഴുവന്‍ എസ്.പി ഓഫീസുകളിലേക്കും പാര്‍ട്ടി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ആര്‍.എസ്.എസിന്റെ പൈശാചികതയും ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മകളെ തകര്‍ക്കുന്നതിന് വേണ്ടിയുള്ള കുത്സിത നീക്കങ്ങളും തുറന്ന് കാണിച്ച് ഗൃഹ സമ്പര്‍ക്ക കാമ്പയിനും പഞ്ചായത്ത് തല പൊതുയോഗങ്ങളും സംഘടിപ്പിക്കുവാനും സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാനിച്ചതായി അബ്ദുൽ മജീദ് ഫൈസി അറിയിച്ചു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരിയും വാർത്താ സമ്മേളനത്തിൽ പങ്കെടുന്തു.

English summary
Police plans to stop sdpi march says sdpi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X