കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിമറി വ്യക്തം; പോലീസ് സേനയിലെ മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും റദ്ദാക്കണം, ചെന്നിത്തല കോടതിയിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപകമായ തിരിമറി നടന്നിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

<strong>നടന്നത് വന്‍ അട്ടിമറി; പട്ടികയില്‍ നിന്നും നീക്കം ചെയ്തത് 10 ലക്ഷം യുഡിഎഫ് വോട്ടുകള്‍,പരാതി</strong>നടന്നത് വന്‍ അട്ടിമറി; പട്ടികയില്‍ നിന്നും നീക്കം ചെയ്തത് 10 ലക്ഷം യുഡിഎഫ് വോട്ടുകള്‍,പരാതി

പോസ്റ്റല്‍ വോട്ടുകള്‍ മുഴുവന്‍ റദ്ദാക്കുക, സംസ്ഥാന ഇലക്ടറല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാര്‍ക്കും ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കുക.

പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടിലെ തിരിമറി സംബന്ധിച്ച് മൂന്ന് കത്തുകളാണ് സംസ്ഥാന ഇലക്ട്രറല്‍ ഓഫീസര്‍ക്ക് നല്‍കിയത്. ആദ്യം നല്‍കിയ കത്ത് സംസ്ഥാന ഇലക്ട്രറല്‍ ഓഫീസര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയെങ്കിലും പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി അതിന്മേല്‍ നടപടി അവസാനിപ്പിക്കുകയായിരുന്നെന്ന് രമേശ് ചെന്നിത്തല ആരോപിക്കുന്നു.

ramesh-chennithala

തുടര്‍ന്ന് മാധ്യമങ്ങളിലൂടെ തിരിമറി പുറത്തുവന്നപ്പോള്‍ ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും രണ്ട് കത്തുകള്‍ കൂടി നല്‍കി. ക്രമക്കേട് ബോധ്യപ്പെട്ട ഇലക്ട്രറല്‍ ഓഫീസര്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. വോട്ടെണ്ണാന്‍ 12 ദിവസം മാത്രം ശേഷിക്കെ അന്വേഷണം നീണ്ടുപോകുകയും കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടുമാണ് ഞാന്‍ കോടതിയെ സമീപിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

<strong>ടീച്ചറെ അഭിനന്ദിക്കുന്നു; പക്ഷെ സിപിഎം ഭരണാധികാരിയുടെ ഈ മനുഷ്യപ്പറ്റില്ലായ്മ കാണാതെ പോകരുത്: ബല്‍റാം</strong>ടീച്ചറെ അഭിനന്ദിക്കുന്നു; പക്ഷെ സിപിഎം ഭരണാധികാരിയുടെ ഈ മനുഷ്യപ്പറ്റില്ലായ്മ കാണാതെ പോകരുത്: ബല്‍റാം

ഞാൻ ആദ്യം നല്‍കിയ കത്ത് അവഗണിച്ചതാണ് പ്രശ്നങ്ങള്‍ ഇത്രത്തോളം വഷളാകാന്‍ കാരണം. അന്ന് നല്‍കിയ കത്തില്‍ കഴമ്പില്ലെന്ന് മടക്കിയ അതേ പൊലീസ് മേധാവിയുടെ കീഴില്‍ തന്നെയാണ് ഇപ്പോള്‍ തിരിമറിക്കേസ് അന്വേഷിക്കുന്നത് എന്നതിനാല്‍ അത് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയേറെയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

English summary
police postal ballot controversy-ramesh chenthala move to high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X