Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലേക്ക് വരുന്ന തിരുടന്മാരെ കുടുക്കാൻ പോലീസ് !! ചിത്രങ്ങൾ സഹിതം പട്ടിക തയ്യാറാക്കി!!

സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. പട്ടിക എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും അയച്ചു കൊടുക്കാനാണ് തീരുമാനം.

കോട്ടയം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തി കവർച്ച നടത്തുന്നവരുടെ പട്ടിക പോലീസ് തയ്യാറാക്കി. മോഷണം നടത്തി മുങ്ങുന്ന കള്ളന്മാരുടെ ഫോട്ടോയും വിവരങ്ങളുമടങ്ങുന്ന പട്ടികയാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. 3850 കള്ളന്മാരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഉടൻ തന്നെ ഇവർ പിടിയിലാകുമെന്നാണ് സൂചനകൾ. കോട്ടയം ജില്ലാ പോലീസ് മേധാവി എൻ രാമചന്ദ്രന്റെ നിർദേശ പ്രകാരമായിരുന്നു വിവരങ്ങൾ ശേഖരിച്ചത്.

കോട്ടയത്തെ നീറിക്കാട്ട് ചില വീടുകളിൽ തമിഴ്നാട്ടിൽ നിന്നുള്ള സംഘം അന്വേഷണം നടത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് തമിഴ്നാട്ടിൽ നിന്നുളള സംഘത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ചത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. പട്ടിക എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും അയച്ചു കൊടുക്കാനാണ് തീരുമാനം.

robbery12

ശിവഗംഗ, രാംനാട്, തേനി, പെരിയ കുളം, കമ്പം, തേനി, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കള്ളന്മാർ. ഇവർക്കെതിരെ ഒന്നിലേറ കേസുകളും തമിഴ്നാട്ടിലുണ്ട്. മോഷണ രീതി, തിരിച്ചറിയാനുള്ള പ്രത്യേകത തുടങ്ങിയവയും പട്ടികയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+