എം വിൻസെന്റ് എംഎൽഎ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ടു തവണ!കടയിൽ വന്ന് കയറിപ്പിടിച്ചതും...
എം വിൻസെന്റ് എംഎൽഎയ്ക്കെതിരെ പോലീസ് തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
തിരുവനന്തപുരം: കോവളം എംഎൽഎയും കോൺഗ്രസ് നേതാവുമായ എം വിൻസെന്റ് വീട്ടമ്മയെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. 2016 സെപ്റ്റംബർ 10, നവംബർ 11 എന്നീ തീയതികളിലാണ് എംഎൽഎ അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ചത്.
എം വിൻസെന്റ് എംഎൽഎയ്ക്കെതിരെ പോലീസ് തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. എംഎൽഎ തന്നെ ശാരീരകമായും മാനസികമായും ഉപദ്രവിച്ചതായി വീട്ടമ്മ നൽകിയ പരാതിയിലുണ്ടായിരുന്നു. കടയിൽ കയറിവന്ന എംഎൽഎ തന്നെ കയറിപ്പിടിച്ചെന്നും വീട്ടമ്മ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിച്ച ശേഷമാണ് പോലീസ് വിൻസെന്റ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. എംഎൽഎയ്ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ അജീതാ ബീഗം വ്യക്തമാക്കിയിരുന്നു.

രണ്ട് തവണ പീഡിപ്പിച്ചു...
പരാതിക്കാരിയായ വീട്ടമ്മയെ എം വിൻസെന്റ് എംഎൽഎ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. സെപ്റ്റംബർ 10, നവംബർ 11 എന്നീ തീയതികളിലാണ് എംഎൽഎ വീട്ടമ്മയെ പീഡിപ്പിച്ചത്.

വീട്ടമ്മ പറഞ്ഞതും...
എംഎൽഎ തന്നെ കഴിഞ്ഞ ഒന്നര വർഷമായി മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നുണ്ടെന്നാണ് വീട്ടമ്മ പരാതിയിൽ പറഞ്ഞിരുന്നത്.

കടയിൽ വന്നിട്ട്...
എം വിൻസെന്റ് തന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് അയൽവാസിയായ വീട്ടമ്മ മൊഴി നൽകിയിരുന്നു. കടയിൽ വന്ന എംഎൽഎ തന്നെ കയറിപ്പിടിച്ചതായും വീട്ടമ്മ മൊഴി നൽകിയിരുന്നു.

ഭർത്താവിനെ വഞ്ചിച്ച് ജീവിക്കാൻ വയ്യ...
ഭർത്താവിനെ വഞ്ചിച്ച് ജീവിക്കാനാകില്ലെന്ന് പറഞ്ഞാണ് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്നാണ് എം വിൻസെന്റ് എംഎൽഎയ്ക്കെതിരെ പോലീസ് കേസെടുത്തത്.

വീട്ടമ്മയ്ക്കെതിരെ പ്രതിഷേധം...
അതേസമയം, എം വിൻസെന്റിനെ അനുകൂലിക്കുന്ന കോൺഗ്രസ് പ്രവർത്തകർ പരാതിക്കാരിയായ വീട്ടമ്മയ്ക്ക് നേരെ പ്രതിഷേധവുമായി രംഗത്തെത്തി. വീട്ടമ്മയെ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിച്ചപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.

ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും...
അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന എം വിൻസെന്റ് എംഎൽഎയുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. എംഎൽഎയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി പോലീസ് സമർപ്പിച്ച അപേക്ഷയും കോടതി ചൊവ്വാഴ്ച പരിഗണിക്കുന്നുണ്ട്.

ശക്തമായ തെളിവുകളുണ്ടെന്ന്...
വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ എംഎൽഎയ്ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. എംഎൽഎ വീട്ടമ്മയെ വിളിച്ചതിന്റെ ഫോൺ രേഖകൾ നേരത്തെ പോലീസിന് ലഭിച്ചിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications