കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം വിൻസെന്റ് എംഎൽഎ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ടു തവണ!കടയിൽ വന്ന് കയറിപ്പിടിച്ചതും...

എം വിൻസെന്റ് എംഎൽഎയ്ക്കെതിരെ പോലീസ് തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: കോവളം എംഎൽഎയും കോൺഗ്രസ് നേതാവുമായ എം വിൻസെന്റ് വീട്ടമ്മയെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. 2016 സെപ്റ്റംബർ 10, നവംബർ 11 എന്നീ തീയതികളിലാണ് എംഎൽഎ അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ചത്.

നടിയോട് ലൈംഗികച്ചുവയോടെ;ഹോട്ടലിൽ സംഭവിച്ചത് ഞെട്ടിക്കും!ലാൽ ജൂനിയറിനും ശ്രീനാഥ് ഭാസിക്കുമെതിരെ കേസ്നടിയോട് ലൈംഗികച്ചുവയോടെ;ഹോട്ടലിൽ സംഭവിച്ചത് ഞെട്ടിക്കും!ലാൽ ജൂനിയറിനും ശ്രീനാഥ് ഭാസിക്കുമെതിരെ കേസ്

വിനായകനെ കൊന്നതാണ്! പോലീസ് പറഞ്ഞത് പച്ചക്കള്ളം! ബൂട്ടിട്ട് ചവിട്ടി,തലയിൽ മർദ്ദനമേറ്റു,ക്രൂരപീഡനം...വിനായകനെ കൊന്നതാണ്! പോലീസ് പറഞ്ഞത് പച്ചക്കള്ളം! ബൂട്ടിട്ട് ചവിട്ടി,തലയിൽ മർദ്ദനമേറ്റു,ക്രൂരപീഡനം...

എം വിൻസെന്റ് എംഎൽഎയ്ക്കെതിരെ പോലീസ് തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. എംഎൽഎ തന്നെ ശാരീരകമായും മാനസികമായും ഉപദ്രവിച്ചതായി വീട്ടമ്മ നൽകിയ പരാതിയിലുണ്ടായിരുന്നു. കടയിൽ കയറിവന്ന എംഎൽഎ തന്നെ കയറിപ്പിടിച്ചെന്നും വീട്ടമ്മ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിച്ച ശേഷമാണ് പോലീസ് വിൻസെന്റ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. എംഎൽഎയ്ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ അജീതാ ബീഗം വ്യക്തമാക്കിയിരുന്നു.

രണ്ട് തവണ പീഡിപ്പിച്ചു...

രണ്ട് തവണ പീഡിപ്പിച്ചു...

പരാതിക്കാരിയായ വീട്ടമ്മയെ എം വിൻസെന്റ് എംഎൽഎ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. സെപ്റ്റംബർ 10, നവംബർ 11 എന്നീ തീയതികളിലാണ് എംഎൽഎ വീട്ടമ്മയെ പീഡിപ്പിച്ചത്.

വീട്ടമ്മ പറഞ്ഞതും...

വീട്ടമ്മ പറഞ്ഞതും...

എംഎൽഎ തന്നെ കഴിഞ്ഞ ഒന്നര വർഷമായി മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നുണ്ടെന്നാണ് വീട്ടമ്മ പരാതിയിൽ പറഞ്ഞിരുന്നത്.

കടയിൽ വന്നിട്ട്...

കടയിൽ വന്നിട്ട്...

എം വിൻസെന്റ് തന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് അയൽവാസിയായ വീട്ടമ്മ മൊഴി നൽകിയിരുന്നു. കടയിൽ വന്ന എംഎൽഎ തന്നെ കയറിപ്പിടിച്ചതായും വീട്ടമ്മ മൊഴി നൽകിയിരുന്നു.

ഭർത്താവിനെ വഞ്ചിച്ച് ജീവിക്കാൻ വയ്യ...

ഭർത്താവിനെ വഞ്ചിച്ച് ജീവിക്കാൻ വയ്യ...

ഭർത്താവിനെ വഞ്ചിച്ച് ജീവിക്കാനാകില്ലെന്ന് പറഞ്ഞാണ് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്നാണ് എം വിൻസെന്റ് എംഎൽഎയ്ക്കെതിരെ പോലീസ് കേസെടുത്തത്.

വീട്ടമ്മയ്ക്കെതിരെ പ്രതിഷേധം...

വീട്ടമ്മയ്ക്കെതിരെ പ്രതിഷേധം...

അതേസമയം, എം വിൻസെന്റിനെ അനുകൂലിക്കുന്ന കോൺഗ്രസ് പ്രവർത്തകർ പരാതിക്കാരിയായ വീട്ടമ്മയ്ക്ക് നേരെ പ്രതിഷേധവുമായി രംഗത്തെത്തി. വീട്ടമ്മയെ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിച്ചപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.

ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും...

ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും...

അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന എം വിൻസെന്റ് എംഎൽഎയുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. എംഎൽഎയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി പോലീസ് സമർപ്പിച്ച അപേക്ഷയും കോടതി ചൊവ്വാഴ്ച പരിഗണിക്കുന്നുണ്ട്.

ശക്തമായ തെളിവുകളുണ്ടെന്ന്...

ശക്തമായ തെളിവുകളുണ്ടെന്ന്...

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ എംഎൽഎയ്ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. എംഎൽഎ വീട്ടമ്മയെ വിളിച്ചതിന്റെ ഫോൺ രേഖകൾ നേരത്തെ പോലീസിന് ലഭിച്ചിരുന്നു.

English summary
police prepared remand report about m vincent mla.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X