ദിലീപ് കോടതിയിൽ....കൂവിവിളിച്ച് ജനങ്ങൾ! അഭിഭാഷകനു നേരെയും ജനങ്ങളുടെ പ്രതിഷേധം...കനത്ത സുരക്ഷ
നടിയെ ആക്രമിച്ച കേസിൽ കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി ദിലീപിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പോലീസ് കോടതിയിൽ ആവശ്യപ്പെടുക.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചു. രാവിലെ 10.20ഓടെയാണ് ദിലീപിനെ ആലുവ സബ് ജയിലിൽ നിന്നും അങ്കമാലി കോടതിയിലെത്തിച്ചത്.
ആലുവ സബ് ജയിലിൽ നിന്നും 10 മണിയോടെയാണ് ദിലീപുമായുള്ള പോലീസ് വാഹനം പുറപ്പെട്ടത്. നിരവധി പോലീസ് ജീപ്പുകളും അകമ്പടിയായി ഉണ്ടായിരുന്നു. അങ്കമാലി കോടതിയിലെത്തിച്ച ദിലീപിനെ ജനങ്ങൾ കൂവി വിളിച്ചാണ് വരവേറ്റത്.

ദിലീപിനായി വാദിക്കാനെത്തിയ അഭിഭാഷകൻ രാംകുമാറിന് നേരെയും ജനങ്ങളുടെ പ്രതിഷേധമുണ്ടായി. അഭിഭാഷകനെയും ജനങ്ങൾ കൂവിവിളിച്ചു. വൻ ജനക്കൂട്ടമാണ് കോടതി പരിസരത്ത് തടിച്ചുകൂടിയിട്ടുള്ളത്. രാവിലെ 11 മണിക്കാണ് ദിലീപിന്റെ ജാമ്യാപേക്ഷയും പോലീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി ആദ്യ കേസായി പരിഗണിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി ദിലീപിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പോലീസ് കോടതിയിൽ ആവശ്യപ്പെടുക. അതേസമയം, കേസിൽ ജാമ്യം നൽകണമെന്ന് പ്രതിഭാഗവും വാദിക്കും. ബലാത്സംഗം, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്നതിനാലും ശക്തമായ തെളിവുകൾ ലഭിച്ചതിനാലും ദിലീപിന് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് നിയമവിദഗ്ദരുടെ വിലയിരുത്തൽ.












Click it and Unblock the Notifications