കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി കേസ്:പിണറായിയെ കുടുക്കാന്‍ പോലീസ് സമ്മര്‍ദ്ദം

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്:ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിണറായി വിജയെ ഉള്‍പ്പെടുത്താന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് വെളിപ്പെടുത്തല്‍. കേസില്‍ കുറ്റ വിമുക്തനാക്കപ്പെട്ട സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അഗം പി മോഹനന്‍ മാസ്റ്ററാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കേസില്‍ പിണറായി വിജയനേയും എളമരം കരീമിനേയും ഉള്‍പ്പെടുത്താനായിരുന്നു അന്വേഷണ സംഘം സമ്മര്‍ദ്ദം ചെലുത്തിയതെന്ന് മോഹനനന്‍ മാസ്റ്റര്‍ പറഞ്ഞു. ഇങ്ങനെ ചെയ്താല്‍ തന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം ലഘൂകരിക്കാമെന്നായിരുന്നത്രെ അന്വേഷണ സംഘത്തിന്റെ വാദ്ഗാനം.

P Mohanan

ഇതുകൂടാതെ, കൊലപാതകത്തിലും ഗൂഢാലോചനയിലും പാര്‍ട്ടി കമ്മിറ്റികള്‍ക്ക് പങ്കുണ്ടെന്ന് കൂടി പറയണമെന്നും പോലീസ് ആവശ്യപ്പെട്ടതായി മോഹനന്‍ മാസ്റ്റര്‍ പറയുന്നു. കോഴിക്കോട് വാര്‍ത്ത സമ്മേളനം വിളിച്ചായിരുന്നു മോഹനന്‍ മാസ്റ്ററുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ട് മോഹനന്‍ മാസ്റ്റര്‍ ഇത്രനാളും പുറത്തുപറയാതിരുന്നത് എന്തുകൊണ്ടെന്നും ചോദ്യം ഉയരുന്നു. കേസില്‍ വിചാരണ തടവുകാരനായിരിക്കെ ഭാര്യയും എംഎല്‍എയുമായ കെകെ ലതിക പല തവണ അദ്ദേഹത്തെ ജയിലിലും കോടതിയും ഒക്കെ സന്ദര്‍ശിച്ചതായിരുന്നു.

ഇത്ര നാളും ഇങ്ങനെ ഒരു സംഭവം പറയാതിരുന്ന മോഹനന്‍ മാസ്റ്റര്‍ ഇപ്പോള്‍ ഇങ്ങനെ ഒരു ആരോപണവുമായി രംഗത്തെത്തുന്നത് രാഷ്ട്രീയ തന്ത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ടിപി ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് കളമൊരുങ്ങുന്നതിനെ പ്രതിരോധിക്കാണ് നീക്കമെന്നും സംശയിക്കപ്പെടുന്നുണ്ട്.

English summary
Police pressurised to trap Pinarayi in TP case, alleges Mohanan Master.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X