കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരൂരില്‍ 9 വര്‍ഷത്തിനിടെ മരിച്ചത് 6 കുട്ടികള്‍; മതാപിതാക്കളെ പോലീസ് ഇന്ന് ചോദ്യം

Google Oneindia Malayalam News

മലപ്പുറം: മലപ്പുറം തിരൂരില്‍ ഒരോ മാതാപിതാക്കളുടെ ആറ് കുട്ടികള്‍ 9 വര്‍ഷത്തിനിനെ മരിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്. ഇവരുടെ മൂന്ന് മാസം പ്രായമുള്ള കുട്ടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെയാണ് സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ സ്വാഭാവിക മരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

വുഹാനിൽ നിന്നും കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടി, സി- 17 സൈനിക വിമാനം അയക്കുംവുഹാനിൽ നിന്നും കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടി, സി- 17 സൈനിക വിമാനം അയക്കും

മരണത്തില്‍ അസ്വാഭാവികത ഇല്ലെങ്കിലും മറ്റ് 5 കുട്ടികളുടെ മരണ സാഹചര്യം കൂടി പരിശോധിച്ച് സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടത്തുകയാണ് പോലീസ്. കുട്ടികളുടെ മാതാപിതാക്കളായ റഫീഖ്, സബ്ന എന്നിവരില്‍ന്ന് നിന്നും ബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്നും ഇന്ന് പോലീസ് മൊഴിയെടുക്കും. ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പോലീസിന്‍റെ തുടര്‍ന്നുള്ള നീക്കങ്ങള്‍.

crime

ദമ്പതികളുടെ ആറാമത്തെ കുട്ടിയുടെ മരിച്ചതോടെ ബന്ധുക്കളില്‍ ചിലര്‍ പോലീസില്‍ വിവരം അറിയിക്കുകയും അസ്വാഭാവിക മരണത്തിന് തിരൂര്‍ പോലീസ് കേസെടുക്കുകയുമായിരുന്നു. ആദ്യത്തെ കുട്ടി നാലര വയസിലും ബാക്കിയുള്ള 5 പേര്‍ ഒരു വയസിന് താഴെ പ്രായമുള്ളപ്പോഴാണ് മരിച്ചത്. നാല് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമാണ് മരിച്ചത്. അപസ്മാരമാണ് മരണ കാരണം എന്ന് ബന്ധുക്കള്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്.

ജമ്മു കശ്മീരിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു, നടപടി ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിജമ്മു കശ്മീരിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു, നടപടി ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി

English summary
police probe starts in childrens mysterious death in one family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X