കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപര്‍ക്ക് സന്തോഷ വാര്‍ത്ത! ബീവറേജിനെ സംരക്ഷിക്കാന്‍ പോലീസും...

ജനവാസ കേന്ദ്രങ്ങളിലേക്ക് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരെ എതിര്‍പ്പുകള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് ബെവ്‌കോ സംരക്ഷണം ആവശ്യപ്പെട്ടത്.

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ പോലീസ് സംരക്ഷണം നല്‍കും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പാതയോരത്തെ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കുന്നതില്‍ എതിര്‍പ്പുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പോലീസിന്റെ തീരുമാനം.

ദേശീയപാതയോരത്തെ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബെവ്‌കോ എക്‌സൈസ് മന്ത്രിയെ സമീപിച്ചിരുന്നു. ജനവാസ കേന്ദ്രങ്ങളിലേക്ക് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരെ എതിര്‍പ്പുകള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് ബെവ്‌കോ സംരക്ഷണം ആവശ്യപ്പെട്ടത്. ബീവറേജ് ഔട്ട്‌ലെറ്റുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഡിജിപി ജില്ലാ പോലീസ് മേധാവികള്‍ക്ക് അയച്ചിട്ടുണ്ട്.

മാറ്റിസ്ഥാപിക്കണം...

മാറ്റിസ്ഥാപിക്കണം...

സുപ്രീംകോടതി വിധി പ്രകാരം മാര്‍ച്ച് 31നകം ദേശീയപാതയോരത്തെ എല്ലാ മദ്യശാലകളും മാറ്റിസ്ഥാപിക്കണം. ജനങ്ങളുടെ എതിര്‍പ്പ് രൂക്ഷമായതിനാല്‍ സംസ്ഥാനത്തെ പല ബീവറേജ് ഔട്ട്‌ലെറ്റുകളും മാറ്റിസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബീവറേജ് കോര്‍പ്പറേഷന്റെ ഏകദേശം 110 ഔട്ട്‌ലെറ്റുകളാണ് ദേശീയപാതയോരത്ത് നിന്ന് മാറ്റിസ്ഥാപിക്കേണ്ടത്.

വരുമാന നഷ്ടം...

വരുമാന നഷ്ടം...

മാര്‍ച്ച് 31നകം ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിച്ചില്ലെങ്കില്‍ ഇത്രയും ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടേണ്ടി വരും. ഇത്രയുമധികം ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടിയാല്‍ സര്‍ക്കാരിന്റെ വരുമാനത്തില്‍ വന്‍ നഷ്ടം സംഭവിക്കും. ഇതെല്ലാം കണക്കിലെടുത്താണ് ബെവ്‌കോ സംരക്ഷണം ആവശ്യപ്പെട്ടതിന് പിന്നാലെ പോലീസിന്റെ തീരുമാനമുണ്ടായതും.

ഡിജിപിയുടെ സര്‍ക്കുലര്‍...

ഡിജിപിയുടെ സര്‍ക്കുലര്‍...

ബീവറേജ് ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് പോലീസ് സംരക്ഷണം നല്‍കാനാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഡിജിപി സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും അയച്ചിട്ടുണ്ട്. ജനവാസമേഖലയിലേക്ക് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് പോലീസിന്റെ ഇടപെടലുകള്‍ ഉണ്ടാകുന്നത് സംഘര്‍ഷ സാധ്യതയ്ക്ക് കാരണമായേക്കാമെന്നും അഭിപ്രായമുണ്ട്.

English summary
Police Protection for changing bevco outlets from aside of national highways.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X