അയ്യപ്പദാസ് കൊല്ലും!!സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച പെൺകുട്ടിക്ക് രക്ഷയില്ല!! പോലീസ് സംരക്ഷണം!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലെ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. കാമുകൻ അയ്യപ്പദാസിൽ നിന്ന് വധ ഭീഷണിയുണ്ടെന്ന പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് സംരക്ഷണം ഏർപ്പെടുത്തിയത്.

രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. പെൺകുട്ടി ഇപ്പോൾ താമസിക്കുന്ന വീട്ടിലും പെൺകുട്ടി പുറത്തേക്ക് പോകുമ്പോഴും ഇവർക്കൊപ്പം പോലീസ് ഉണ്ടാകും. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയത്.

gangesananda

സ്വാമിയുടെ സഹായിയായിരുന്ന അയ്യപ്പദാസ് വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. ഇയാൾ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. അയ്യപ്പദാസിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നാണ് പെൺകുട്ടി പറയുന്നത്.

സ്വാമിയുടെ പീഡന ശ്രമം തടയുന്നതിനിടെയാണ് ജനനേന്ദ്രിയം ഛേദിച്ചതെന്നാണ് പെൺകുട്ടി ആദ്യം പറഞ്ഞത്. എന്നാൽ അയ്യപ്പദാസ് നിർബന്ധിച്ചത് കൊണ്ടാണ് താൻ കൃത്യം ചെയ്തതെന്നാണ് പെൺകുട്ടി പിന്നീട് പറഞ്ഞത്.

അതിനിടെ പെൺകുട്ടി അമ്മയ്ക്കൊപ്പം സ്വാമിയെ ആശുപത്രിയിലെത്തി കണ്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. സ്വാമിക്ക് മുന്നിൽ പെൺകുട്ടി പൊട്ടിക്കരഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്നുള്ള നിർദേശം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.

English summary
police protection for girl in gangesananda case.
Please Wait while comments are loading...