കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാസില്‍ ഫരീദിനെ ചോദ്യം ചെയ്തു... ഫോണ്‍ വഴി, സ്വപ്‌നയ്ക്കും സന്ദീപ് നായര്‍ക്കും കോവിഡ് ഇല്ല!!

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സുപ്രധാന പ്രതി ഫാസില്‍ ഫരീദിനെ കസ്റ്റംസ് ചോദ്യം ചെയ്തു. ദുബായിലുള്ള ഫാസിലിനെ സുഹൃത്തുക്കളുടെ ഫോണ്‍ വഴിയാണ് കസ്റ്റംസ് ബന്ധപ്പെട്ടത്. തുടര്‍ന്നാണ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. തൃശൂര്‍ സ്വദേശിയാണ് ഫാസിലെന്ന് കസ്റ്റംസ് പറഞ്ഞു. അതേസമയം സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് പരിശോധനയില്‍ കോവിഡ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. ഇന്ന് രാവിലെ ആലുവ ആശുപത്രിയില്‍ വെച്ചായിരുന്നു ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ചത്.

1

മൂന്ന് ദിവസത്തെ റിമാന്‍ഡില്‍ വിട്ടതിനാല്‍ സ്വപ്‌ന തൃശൂരിലും സന്ദീപ് കറുകുറ്റിയിലും കോവിഡ് കെയര്‍ സെന്ററിലാണ്. അതേസമയം സ്വപ്‌നയെയും സന്ദീപിനെയും എന്‍ഐഎ പത്ത് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഇക്കാര്യം നാളെ പരിഗണിക്കും. കോവിഡ് ഫലം നെഗറ്റീവായത് കൊണ്ട് ഇവരെ നാളെ തന്നെ കസ്റ്റഡിയില്‍ വിടാനാണ് സാധ്യത. അതേസമയം സ്വര്‍ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഫൈസല്‍ ഫരീദ് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളില്‍ ആരെയും തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ചിലര്‍ തന്നെ വിളിച്ചിരുന്നു. പേര് ചോദിച്ചപ്പോള്‍ പറയാനുള്ള ധൈര്യം പോലും ഇവര്‍ കാണിച്ചില്ല. അതോടെ ഇത് തട്ടിപ്പാണെന്ന് മനസ്സിലായി. കേസുമായി ബന്ധപ്പെടുത്തി തന്റെ പേര് പ്രചരിപ്പിക്കുന്നതിനെതിരെ കേസ് നല്‍കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ഫൈസല്‍ വ്യക്തമാക്കി. തന്റെ ബാക്ഗ്രൗണ്ട് പരിശോധിക്കുക പോലും ചെയ്യാതെയാണ് പലരും ആരോപണം ഉന്നയിച്ചത്. എഫ്‌ഐആറില്‍ പറയുന്ന അല്‍ത്തസാര്‍ സ്‌പൈസസ് എന്ന സ്ഥാപനത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു.

അതേസമയം കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്യുന്നുണ്ട്. സരിത്തിനെയും റമീസിനെയും ഒപ്പമുള്ള മറ്റൊരാളെയുമാണ് ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നത്. നേരത്തെ സരിത്ത് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. സ്വര്‍ണം ആരാണ് അയക്കുന്നത്. ആര്‍ക്കാണ് നല്‍കുന്നത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് പറഞ്ഞതാണ്. ഇതെല്ലാം സ്വപ്‌നയ്ക്കാണ് അറിയുന്നതെന്നായിരുന്നു മൊഴി.

English summary
police question faisal farid through his freind's phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X