ദിലീപ്, അപ്പുണ്ണി... പിറകെ അനൂപും, ചോദ്യം ചെയ്തു... പോലീസിന്‍റെ ലക്ഷ്യം ഒന്നു മാത്രം

ആലുവ പോലീസ് ക്ലബ്ബില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. കേസിലെ പ്രതികളിലൊരാളായ നടന്‍ ദിലീപ് നേരത്തേ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞയാഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് അതിനെക്കുറിച്ച് വിവരങ്ങളൊന്നുമുണ്ടായിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ വീണ്ടും കുറ്റപത്രത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ബുധനാഴ്ച ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തിരുന്നു. ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പ് ചില കാര്യങ്ങൡ കൂടി വ്യക്തത വരുത്തേണ്ടതുള്ളതിനാലാണ് ഇതെന്നും സൂചനയുണ്ട്.

സഹോദരനെയും ചോദ്യം ചെയ്തു

സഹോദരനെയും ചോദ്യം ചെയ്തു

ദിലീപിന്റെ സഹോദരന്‍ അനൂപിനെയും അന്വേഷണസംഘം പോലീസ് ക്ലബ്ബില്‍ വച്ച് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. രാവിലെ ദിലീപിനെ ചോദ്യം ചെയ്തു കഴിഞ്ഞതിനു ശേഷമാണ് അനൂപിനെയും പോലീസ് വിളിപ്പിച്ചത്. നേരത്തേ ദിലീപിനെ രണ്ടു മണിക്കൂറോളമാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. ദിലീപിനോടൊപ്പം മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്തിരുന്നു.

അനൂപിനെ നേരത്തേയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ദിലീപ് ജയിലിലുള്ളപ്പോഴായിരുന്നു ഇത്.

പറഞ്ഞത് സത്യമോ ?

പറഞ്ഞത് സത്യമോ ?

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സമയത്ത് താന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്നാണ് ദിലീപ് നേരത്തേ അന്വേഷണസംഘത്തെ അറിയിച്ചത്. ഇത് തെളിയിക്കാന്‍ മെഡിക്കല്‍ രേഖകളും താരം ഹാജരാക്കിയിരുന്നു.
ദിലീപിന്റെ ഈ വാദത്തില്‍ അന്വേഷണസംഘത്തിനു സംശയങ്ങളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് താരത്തെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതെന്നാണ് വിവരം.

വ്യാജ സര്‍ട്ടിഫിക്കറ്റ് ?

വ്യാജ സര്‍ട്ടിഫിക്കറ്റ് ?

സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്ന് കാണിക്കാന്‍ ദിലീപ് സമര്‍പ്പിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ വ്യക്തത വരുത്തുകയെന്ന ലക്ഷ്യം കൂടി പോലീസിനുണ്ടായിരുന്നു.
തുടര്‍ന്നാണ് താരത്തെ വീണ്ടും ചോദ്യം ചെയ്യലിനായി പോലീസ് ക്ലബ്ബിലേക്കു വിളിപ്പിച്ചത്. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഉച്ചയോടെയാണ് അവസാനിച്ചത്.

86 ദിവസത്തെ കാരാഗൃഹവാസം

86 ദിവസത്തെ കാരാഗൃഹവാസം

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് 86 ദിവസമാണ് ജയിലിനുള്ളില്‍ കഴിഞ്ഞത്. 90 ദിവസത്തിനുള്ളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ നീക്കം നടത്തവെയാണ് താരത്തിനു ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, രാജ്യം വിട്ടുപോവരുത് എന്നിവയടക്കം കര്‍ശന നിബന്ധനകള്‍ കോടതി മുന്നോട്ട് വച്ചിരുന്നു. ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്ന മുന്നറിയിപ്പും ഹൈക്കോടതി നല്‍കിയിരുന്നു.

ദിലീപ് പരാതി നല്‍കി

ദിലീപ് പരാതി നല്‍കി

ജാമ്യത്തില്‍ ഇറങ്ങിയ ദിലീപ് നിലവില്‍ കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തിനെതിരേ പരാതി നല്‍കിയിരുന്നു. കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നും അഭ്യര്‍ഥിച്ച് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.
വ്യാജ തെളിവുകളുണ്ടാക്കി തന്നെ കേസില്‍ കുടുക്കയായിരുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും എഡിജിപി ബി സന്ധ്യക്കും തന്നെ കുടുക്കിയതില്‍ നിര്‍ണായക പങ്കുണ്ടെന്നും ദിലീപ് പരാതിയില്‍ കുറിച്ചു.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ താരം പരാതി നല്‍കിയത് ജാമ്യവ്യവസ്ഥയുടെ ലംഘനത്തിന് തുല്യമാണെന്ന വിലയിരുത്തല്‍ ഉയര്‍ന്നു കഴിഞ്ഞു.

മാപ്പുസാക്ഷികളെ കൂട്ടി പോലീസ്

മാപ്പുസാക്ഷികളെ കൂട്ടി പോലീസ്

ദിലീപ് കേസില്‍ നിന്നും രക്ഷപ്പെടാതിരിക്കാന്‍ കൂടുതല്‍ പ്രതികളെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കവും പോലീസ് നടത്തിയിരുന്നു. ചാര്‍ളി, അപ്പുണ്ണി എന്നിവരെ പോലീസ് മാപ്പുസാക്ഷിയാക്കുമെന്ന തരത്തില്‍ നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജയിലില്‍ വച്ച് പള്‍സര്‍ സുനി ദിലീപിനു അയച്ച കത്ത് എഴുതാന്‍ സഹായിച്ചുവെന്നതാണ് വിപിന്‍ ലാലിനെതിരായ കുറ്റം. ഇതേകൂടാതെ സുനിയുടെ ഫോണ്‍ വിളിക്കും വിപിന്‍ ഒത്താശ ചെയ്തതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതേസമയം, പള്‍സര്‍ സുനിയെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നതാണ് ചാര്‍ളിക്കെതിരായ കുറ്റം.

ദിലീപ് എത്രാം പ്രതി ?

ദിലീപ് എത്രാം പ്രതി ?

കേസില്‍ ദിലീപിനെ എത്രാമത്തെ പ്രതിയാക്കണമെന്നതിനെക്കുറിച്ച് അന്വേഷണസംഘത്തിന് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. താരത്തെ ഒന്നാം പ്രതിയാക്കിയേക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നെങ്കില്‍ ഇക്കാര്യത്തില്‍ സ്ഥിതീകരണം വന്നിട്ടില്ല.
ദിലീപ് കേസിലെ രണ്ടാം പ്രതിയോ ഏഴാ പ്രതിയോ ആയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ചാല്‍ മാത്രമേ ദിലീപ് എത്രാം പ്രതിയാണെന്ന കാര്യം വ്യക്തമാവുകയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+