നടിയുടെ പരാതിയിൽ ജീൻ പോൾ ലാലിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്തു!! കുടുങ്ങും?
കോടതി നിർദേശ പ്രകാരമാണ് ജീൻ പോൾ ലാലിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്തത്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനായ എഎ അസീസ് തന്നെ പറഞ്ഞു.
കൊച്ചി: അശ്ലീല പരാമര്‍ശം നടത്തിയെന്നും ബോഡി ഡബ്ലിംഗ് നടത്തിയെന്നുമുളള നടിയുടെ പരാതിയിൽ സംവിധായകൻ ജീൻ പോൾ ലാൽ നടൻ ശ്രീനാഥ് ഭാസി എന്നിവരെ പോലീസ് ചോദ്യം ചെയ്തു. കോടതിയുടെ നിർദേശ പ്രകാരമാണ് ഇരുവരെയും ചോദ്യം ചെയ്തത്. ഇവരെ ചോദ്യം ചെയ്ത കാര്യം അന്വേഷണ ഉദ്യോഗസ്ഥനായ എഎ അസീസാണ് അറിയിച്ചത്. എന്നാൽ സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ജീൻ പോൾ ലാൽ തയ്യാറായില്ല.
പരാതി ഇരുകൂട്ടരും സംസാരിച്ച് ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ നിയമപരമായി സാധ്യമാവില്ലെന്ന് വ്യക്തമാക്കിയാണ് പോലീസ് കേസുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. അഞ്ചു പേർക്കെതിരെയാണ് കേസ്.

കോടതി നിർദേശ പ്രകാരം
കോടതി നിർദേശ പ്രകാരമാണ് ജീൻ പോൾ ലാലിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്തത്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനായ എഎ അസീസ് തന്നെ പറഞ്ഞു.

ഒന്നും മിണ്ടാതെ ജീൻ
അതേസമയം കേസിൽ പോലീസ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ജീൻ പോൾ ലാൽ പ്രതികരിക്കാൻ തയ്യാറായില്ല. ചോദ്യം ചെയ്യലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഒത്തു തീർപ്പാക്കി
കേസിൽ തനിക്ക് പരാതിയില്ലെന്നറിയിച്ച് നടി കേസിൽ നിന്ന് പിന്മാറിയിരുന്നു. രണ്ടുകൂട്ടരും സംസാരിച്ച് കേസ് ഒത്തുതീർപ്പാക്കിയെന്നും നടി എറണകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

കേസുമായി മുന്നോട്ട്
എന്നാൽ പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ നിയമപരമായി സാധ്യമല്ലെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുന്നത്.

ഹണി ബി ടു ചിത്രീകരണത്തിനിടെ
ഹണി ബി ടു ചിത്രത്തിന്റെ ലൊക്കേഷനിലെ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് നടിയുടെ പരാതി. സിനിമയിൽ അഭിനയിച്ചതിൻറെ പ്രതിപളം ചോദിച്ചപ്പോൾ അശ്ലീലപരാമർശം നടത്തിയെന്ന് നടി പരാതിയിൽ ആരോപിക്കുന്നു.

ബോഡി ഡബ്ലിങ്
ചിത്രത്തിൽ ബോഡി ഡബ്ലിങ് നടന്നിട്ടുണ്ടെന്നും നടിയുടെ പരാതിൽ പറയുന്നുണ്ട്. മറ്റൊരാളുടെ ശരീരം ചിത്രീകരിച്ച് തന്റേതെന്ന പേരിൽ പ്രദർശിപ്പിച്ചെന്നാണ് നടിയുടെ ആരോപണം.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications