പള്‍സര്‍ സുനിയെ പരിചയമില്ല, കാവ്യാ മാധവന് പിന്നാലെ അമ്മ ശ്യാമളയേയും ചോദ്യം ചെയ്യും ??
പള്‍സര്‍ സുനി എന്നയാള്‍ ലക്ഷ്യയില്‍ വന്നതിനെക്കുറിച്ച് അറിയില്ല, പത്രത്തില്‍ ഫോട്ടോ കണ്ട പരിചയം മാത്രമേയുള്ളൂവെന്ന് കാവ്യാ മാധവന് അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
കൊച്ചി : കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും അഭിനേത്രിയുമായ കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പരവൂരിലെ ദിലീപിന്റെ തറവാട്ടു വീട്ടിലെത്തിയാണ് താരത്തെ ചോദ്യം ചെയ്തത്.
മണിക്കൂറുകളോളം നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ താരം പൂര്‍ണ്ണമായി സഹകരിച്ചു. എഴുതി തയ്യാറാക്കിയ ചോദ്യാവലി പ്രകാരം നടത്തിയ ചോദ്യം ചെയ്യല്‍ വൈകിട്ട് അഞ്ചു മണിയോടെയാണ് അവസാനിച്ചത്. താരത്തെ ചോദ്യം ചെയ്തതിന് പിന്നാലെ അന്വേഷണ സംഘം താരത്തിന്റെ മാതാവായ ശ്യാമളയേയും ചോദ്യം ചെയ്തേക്കുമെന്ന് മംഗളം നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കാവ്യാ മാധവനെ ചോദ്യം ചെയ്തു
യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും അഭിനേത്രിയുമായ കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ നല്‍കിയിട്ടുണ്ടെന്ന് പള്‍സര്‍ സുനി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാവ്യാ മാധവനെ പോലീസ് ചോദ്യം ചെയ്തത്.

അന്വേഷണ സംഘം ദിലീപിന്റെ തറവാട്ട് വീട്ടിലെത്തി
പരവൂര്‍ കവലയിലുള്ള ദിലീപിന്റെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം കാവ്യാ മാധവനെ ചോദ്യം ചെയ്തത്. പോലീസ് ക്ലബില്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് നേരത്തെ താരം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പ്പിച്ചു
യുവനടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ നല്‍കിയെന്ന മൊഴിയാണ് നേരത്തെ അറസ്റ്റിലായ പള്‍സര്‍ സുനി നല്‍കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട കുടൂതല്‍ കാര്യങ്ങള്‍ അറിയുന്നതിന് വേണ്ടിയാണ് അന്വേഷണ സംഘം താരത്തിനെ ചോദ്യം ചെയ്തത്.

പള്‍സര്‍ സുനിയെ പരിചയമില്ല
പള്‍സര്‍ സുനിയുമായി പരിചയമില്ലെന്ന് കാവ്യാ മാധവന് അന്വേഷണ സംഘത്തിന് മുന്നില്‍ വ്യക്തമാക്കി. പത്രത്തില്‍ ചിത്രം കണ്ട പരിചയം മാത്രമേയുള്ളു. തന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്യയില്‍ ഇയാള്‍ വന്നതായി അറിയില്ലെന്നും താരം പറഞ്ഞു.

ദിലീപിന്റെ കുടുംബം തകര്‍ന്നത്
ദിലീപും ആദ്യ ഭാര്യ മഞ്ജു വാര്യരും തമ്മിലുള്ള കുടുംബ ബന്ധം തകര്‍ന്നതിന്റെ കാരണവും യുവനടി ആക്രമിക്കപ്പെടാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ചു പോലീസ് ചോദിച്ചറിഞ്ഞു.

എഴുതി തയ്യാറാക്കിയ ചോദ്യങ്ങള്‍
എഴുതി തയ്യാറാക്കിയചോദ്യാവലി പ്രകാരമാണ് അന്വേഷം സംഘം താരത്തെ ചോദ്യം ചെയ്യാനെത്തിയത്. ആറു മണഇക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍ വൈകിട്ടാണ് അവസാനിച്ചത്.

പോലീസ് ക്ലബിലെത്താന്‍ അസൗകര്യം
ചോദ്യം ചെയ്യുന്നതിനായി പോലീസ് ക്ലബിലെത്താന്‍ അസൗകര്യമുണ്ടെന്ന് നേരത്തെ തന്നെ കാവ്യാ മാധവന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിനായി താരം പറയുന്നിടത്ത് എത്താമെന്ന് പോലീസ് അറിയിച്ചിരുന്നു. ചോദ്യം ചെയ്യലുമായി താരം പൂര്‍ണ്ണമായും സഹകരിച്ചുവെന്നാണ് അന്വേഷണ സംഘം നല്കുന്ന വിവരം.

താരമാതാവിനെ ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
യുവനടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ചോദ്യം ചെയ്തതിന് പിന്നാലെ കാവ്യയുടെ അമ്മ ശ്യാമളയേയും പോലീസ് ചോദ്യം ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

ആവശ്യമെങ്കില്‍ വീണ്ടും മൊഴി എടുക്കും
കാവ്യാ മാധവനില്‍ നിന്നും എടുത്ത മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്. ആവശ്യം വരികയാണെങ്കില്‍ വീണ്ടും താരത്തിന്റെ മൊഴി രേഖപ്പെടുത്താനുള്ള നീക്കവും അന്വേഷണ സംഘം നടത്തുന്നുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications